Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
ഓട്ടോ പിടിച്ചാണ് പോന്നത് ...നേരെ ജെസ്സിയുടെ വീട്ടിലേക്ക് കയറി ...മുന്‍വാതില്‍ പതിയെ തള്ളിയപ്പോഴേ തുറന്നു .. അനിത നേരെ മുകളിലേക്ക് കയറി ജോജിയുടെ മുറിയില്‍ തട്ടി ...അനക്കമൊന്നുമില്ല
" ജോക്കുട്ടാ വാതില്‍ തുറക്കടാ"
അകത്തു യാതൊരു അനക്കവും ഇല്ല .
" മോനെ അമ്മയാടാ ..വാതില്‍ തുറന്നെ ....എനിക്ക് നിന്നോട് സംസാരിക്കണം " അവള്‍ വാതിലില്‍ തുടരെ മുട്ടി ,...കുറച്ചു കഴിഞ്ഞപ്പോള്‍ ജോജി വാതില്‍ തുറന്നു .... കലങ്ങിയ മുഖം ...ഒരു ദിവസം കൊണ്ടവന്റെ രൂപം തന്നെ മാറിയത് പോലെ അനിതക്കു തോന്നി
" എന്‍റെ മോനെ ..എന്ത് കോലമാടാ ഇത് ?" അനിത അവന്‍റെ തലമുടിയിലും മുഖത്തും പരതി കൊണ്ട് പൊട്ടി കരഞ്ഞു
" ജോക്കുട്ടാ അമ്മയോട് ക്ഷമിക്കടാ....ഈ ഞാന്‍ കാരണം ..." അവള്‍ കരഞ്ഞു കൊണ്ട് ജെസി അടിച്ച കവിളില്‍ തലോടി
ജോജി ബെഡില്‍ ചെന്നിരുന്നു ..അനിത അവന്‍റെ അടുത്തിരുന്നു അവന്‍റെ കയ്യെടുത്ത് മടിയില്‍ വെച്ച് തലോടി കൊണ്ടിരുന്നു
: മോനെ ....എന്‍റെ അപ്പോഴത്തെ അവസ്ഥയില്‍ ...ഞാന്‍ ....മോനെ ജോക്കുട്ടാ ..വാ വന്നു ഭക്ഷണം കഴിക്ക്..വാ ...നാളെ എക്സാം തുടങ്ങുവല്ലേ ' അനിത എഴുന്നേറ്റ് അവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു
' എനിക്ക് വിശക്കുന്നില്ല" പതിഞ്ഞ ശബ്ദം
" എനിക്കുണ്ട് ...ഞാനുമൊന്നും കഴിച്ചില്ല ..വാ '
' എനിക്ക് വേണ്ട ..."
' ജോക്കുട്ടാ ..നീയെന്താ ഇങ്ങനെ തുടങ്ങുന്നേ ? മമ്മിക്കു നീയല്ലേ ഉള്ളൂ ...നിനക്ക് വേണ്ടിയല്ലേ അവള്‍ ....നിന്നെ വളര്ത്തിയതല്ലേ ഞാനും ..ആ എന്നോട് നീ ഇന്നലെ അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ മമ്മി
💬 Comments
View all comments