0%

Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2764

ബഹളം വെക്കരുത് ...ഞാന്‍ ഡോക്ടറെ നേരത്തെ കണ്ടിരുന്നു ... സത്യേട്ടന് ..സത്യേട്ടന് കാന്‍സര്‍ ആണ് ... മള്‍ട്ടിപ്പിള്‍ മൈലോമ '

' എന്‍റെ ദൈവമേ ....' അനിത തകര്‍ന്നു സ്ടൂളിലെക്ക് ഇരുന്നു

' അനീ ...പിള്ളേരുടെ എക്സമാ ....നീ ബഹളം വെച്ചവരെ അറിയിക്കരുത് ..പ്ലീസ് '

ജെസി ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു ഒരു വിധം ശാന്തമാക്കി

അഞ്ചര ആയപ്പോള്‍ ദീപുവും പിന്നാലെ ജോജിയും വന്നു ... ആവരും ആകെ വിഷമത്തിലായിരുന്നു

ജെസി HO യില്‍ വിളിച്ചു GM നോട് പറഞ്ഞു അനിതക്കു ലീവാക്കി ... വൈകിട്ടായപ്പോള്‍ ജോജിയും ദീപുവും ജെസിയും കൂടി വീട്ടിലേക്ക് മടങ്ങി

സത്യന്‍ ആകെ അവശതയിലായിരുന്നു...അയാള്‍ ഓരോന്ന് പറഞ്ഞു അനിതയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു ...

ജോജിയുടെയും ദീപുവിന്റെയും എക്സാമിന്റെ അവസാന ദിവസം ...പത്തര ആയപ്പോള്‍ സത്യന്‍ മരിച്ചു ..

ജെസ്സിയുടെ അവസരോചിതമായ ഇടപെടീല്‍ മൂലം എക്സാം കഴിഞ്ഞാണ് അവര്‍ വിവരം അറിഞ്ഞത്

പിറ്റേന്ന് രാവിലെ ദീപ്തിയെത്തി ,ഉച്ച കഴിഞ്ഞു മൂന്നു മണിക്ക്സത്യന്‍റെ ചിതക്ക്‌ ദീപു തീ കൊളുത്തി ... ചിതയിലേക്ക് വെക്കാന്‍ നേരമാണ് ജെസ്സിയുടെയും ജോജിയുടെയും പിടി വിട്ടു പോയത് ... അത്രയും നേരം അവര്‍ അനിതയെയും പിള്ളേരെയും സമാധാനിപ്പിച്ചു കൂടെയുണ്ടായിരുന്നു

അന്ന് ജോജിയും ജെസ്സിയും അനിതയുടെ വീട്ടിലാണ് കിടന്നത് ...ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജെസി കൊച്ചിനെ ( ദീപ്തി ) ബസ് കയറ്റി വിട്ടു ... പത്താം ദിവസം ജോജി ചെന്നെയിലേക്ക് വണ്ടി കയറി ... ദീപു പോകുന്നില്ലാന്നു പറഞ്ഞെങ്കിലും ജെസി അവനെ നിര്‍ബന്ധിചു എറണാകുളത്തിന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു വിട്ടു ...

ദീപു എന്നും വീട്ടില്‍ വന്നു മടങ്ങാറാണ് പതിവ് .

അനിത ആകെ തകര്‍ന്ന നിലയിലായിരുന്നു ... ദീപുവിനു വേണ്ടുന്നത് ചെയ്തു കൊടുക്കും ... പിന്നെ വീട്ടിലെ കാര്യങ്ങളും ... ജെസി പത്തു ദിവസം കഴിഞ്ഞു ലീവ് തീര്‍ന്നപ്പോള്‍ അവളെ ആക്കുന്നത്ര നിര്‍ബന്ധിച്ചു ബാങ്കില്‍ ജോയിന്‍ ചെയ്യാന്‍ ...അവള്‍ കൂട്ടാക്കിയില്ല ....ജോജി അവളെ എന്നും തന്നെ വിളിക്കും .. ഒന്നോ രണ്ടോ വാക്കില്‍ മറുപടി ... അവനും സങ്കടമായി

കുറച്ചു ദിവസം

💬 Comments

View all comments