Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
തിരുമ്മിയിട്ടാണ് അവള്‍ പോയത് ....
നാല് മണി ആയപ്പോള്‍ ജെസ്സിയുടെ ഫോണ്‍ വന്നു ..അവളാകെ പരിഭ്രാന്തയായിരുന്നു
' അനീ ...സത്യേട്ടന് ...ഒരു ബോധക്കേട് "
' എന്‍റെ ഈശ്വരാ ..'
' നീ പേടിക്കണ്ട...ഹോസ്പിറ്റലിലാ...നീയിങ്ങോട്ടു വന്നാല്‍ മതി ...."
അനിത ഉടനെ പറഞ്ഞിട്ട് ഇറങ്ങി ....നേരെ ചേറ്റുപുഴ എത്തി ...ഹോസ്പിറ്റലില്‍ ജെസി ഉണ്ടായിരുന്നു
' എന്താ ..എന്താടി പറ്റിയെ?"
' അനീ ... കുഴപ്പമൊന്നുമില്ല ..വാ '
സത്യന്‍ നല്ല ഉറക്കത്തിലായിരുന്നു
' ഞാന്‍ ഒരാളെ കാണാന്‍ വേണ്ടി പോയതാ ...ഒരു പയ്യന്‍ കടയില്‍ നിന്നിറങ്ങി ഓട്ടോ സ്റാന്റിലെക്ക് ഓടുന്നത് കണ്ടപ്പോള്‍ എനിക്കൊരു സംശയം ....ചെന്നപ്പോ സത്യേട്ടന്‍ ബോധം കേട്ട് കിടക്കുന്നു ...ഒട്ടോക്കാരെല്ലാം കൂടി കാറില്‍ ഇവിടെയെത്തിച്ചു
അപ്പോള്‍ ഒരു പ്രായം കൂടിയ ഡോകടരും രണ്ടു മൂന്നു പഠിക്കുന്ന പിള്ളേരും കൂടി വന്നു
കേസ് ഷീറ്റും സ്കാന്‍ റിപ്പോര്‍ട്ടും ഒക്കെ നോക്കിയതിനു ശേഷം ഡോകടര്‍ ജേസിയുടെ നേരെ കയര്‍ത്തു
' കീമോ ചെയ്യാമെന്ന് പറഞ്ഞതാ ...അപ്പൊ ..പച്ചമരുന്ന്..ഇനി എനിക്കൊന്നും പറയാനില്ല ...അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ " അയാള്‍ കോപത്തോടെ നടന്നു പോയി
ജെസി ദയനീയതയോടെ അനിതയെ നോക്കി ...
' എന്താടി ..എന്താ ഡോകടര്‍ പറഞ്ഞെ ...എന്താ സത്യേട്ടന് ?"
" അനീ ...നീ ബഹളം വെക്കരുത് ...ഞാന്‍ ഡോക്ടറെ നേരത്തെ കണ്ടിരുന്നു ... സത്യേട്ടന് ..സത്യേട്ടന് കാന്‍സര്‍ ആണ് ... മള്‍ട്ടിപ്പിള്‍ മൈലോമ '
' എന്‍റെ ദൈവമേ ....' അനിത തകര്‍ന്നു സ്ടൂളിലെക്ക് ഇരുന്നു
' അനീ ...പിള്ളേരുടെ എക്സമാ ....നീ ബഹളം വെച്ചവരെ
💬 Comments
View all comments