ജീവിതം സാക്ഷി - തുടക്കം [മന്ദന്‍ രാജ]

📝 Ongoing

👁 1160202 views ❤ 832 likes 💬 161 comments

ജീവിതം സാക്ഷി 
Jeevitham Sakhsi Author : മന്ദന്‍ രാജ

'ഇങ്ങനെ പോയാല്‍ ശെരിയാകില്ലടി അനിതെ ..... സാധനം ഒക്കെ എടുക്കണേല്‍ ആരോടെങ്കിലും വാങ്ങേണ്ടി വരും ..."

ഊണ് കഴിച്ചോണ്ടിരിക്കുന്നതിനിടെ സത്യന്‍ പറഞ്ഞു

" ഇനിയും ആരോട് വാങ്ങാനാ സത്യേട്ടാ ...ലോണ്‍ പോലും പാതിയായില്ല ...മോള്‍ക്ക് ദെ ഫീസ്‌ അടക്കേണ്ട സമയം ആകുവാ ..."

" നോട്ടു നിരോധനോം GSTയും ..അതിനും പുറകെ റബറിന്റെ വിലേം കൂടി താഴെ പോയപ്പോ ആകെ കളിയായി "

" ഇനി കടം കൊടുക്കാതിരിക്കാന്‍ നോക്ക് സത്യെട്ട "

രണ്ടു മുറി കടയിലെ മിക്കവാറും ഒഴിഞ്ഞ ഷെല്‍ഫുകളുടെ ഇടയിലൂടെ നടന്നു അനിത പറഞ്ഞു

സത്യന് സിറ്റിയില്‍ പലചരക്ക് സ്റെഷനറി കടയാണ് . തുടങ്ങിയ സമയത്ത് നല്ല രീതിയില്‍ തന്നെയാണ് പോയതും . എല്ലാ കൂട്ടവും കടയിലുണ്ടായിരുന്നു .പഴയ പറ്റുകാരോക്കെ ഇപ്പോഴും ഉണ്ട് .. പക്ഷെ ജീവിത ചിലവും മറ്റു കടകളും കൂടിയപ്പോള്‍ വരുമാനം കുറഞ്ഞു, സ്റോക്കും .. ഗള്‍ഫില്‍ നിന്നുണ്ടാക്കിയ പണം കൊണ്ട് ഇരുപത് സെന്റ്‌ സ്ഥലവും വാങ്ങി , അതിലൊരു വീടും വെച്ചു. രണ്ടു നില പ്ലാന്‍ ആണെങ്കിലും ഒരു നിലയില്‍ തന്നെ ഇപ്പോഴും നില്‍ക്കുന്നു . രണ്ടു മക്കള്‍ ദീപക് സത്യയും ദീപ്തി സത്യയും .. ദീപക് ടൌണില്‍ എന്ജിനീയറിംഗ് മൂന്നാം വര്‍ഷവും ..ദീപ്തി Pharm D ആദ്യ വര്‍ഷവും

' സത്യേട്ടാ ... സാധനമൊക്കെ എടുത്തു വെച്ചേക്കണേ .. ജോജി യെ പറഞ്ഞു വിട്ടേക്കാം "

' ഞാന്‍ കൊണ്ട് വന്നേക്കാം ജെസി ...ഇന്നെന്നാ ഈ സമയത

📚 Chapters

1 published

Related Stories

💬 Comments

View all comments