0%

Chapter Title : ജീവിതം സാക്ഷി 3

Author : kkstories Read All Parts 366

എത്തും പിടിയും കിട്ടിയില്ല, 'അമ്മ പെട്ടെന്ന് ആകെ പരിഭ്രമിച്ചു എന്നെ ഉറക്കെ വിളിച്ചു

" എടാ സനിയെ, ഓടി  വാടാ.." 'അമ്മ എന്ത് ചെയ്യണമെന്നറിയാതെ ഓടി രതീഷേട്ടന്റെ തലയിൽ വരുന്ന ചോര കൈകൊണ്ടു അമർത്തി പിടിക്കാൻ ശ്രമിച്ചു .

സത്യത്തിൽ ഇത്തിരിമുന്നേ എന്താ സംഭവിച്ചതെന്ന് മനസിലാവാതെ ഞാൻ തരിച്ചിരിക്കായിരുന്നു,

സ്വതവേ പഞ്ചപാവമായിരുന്ന എന്റെ 'അമ്മ ഇങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല, പക്ഷെ എനിക്ക് സത്യത്തിൽ എന്റെ അമ്മയെ ഓർത്തു അഭിമാനം തോന്നി, സ്വന്തം ശരീരത്തിൽ വേറൊരു പുരുഷൻ അനുമതിയില്ലാതെ തൊട്ടാൽ ഇതാവുമെട അവസ്ഥ എന്ന് എനിക്ക് രതീഷിനോട് ഉറക്കെ പറയണമെന്ന് തോന്നി.,

ഞാൻ പെട്ടെന്ന് 'അമ്മ വിളിക്കുന്ന കേട്ടു വേഗം, ചാക്കിന്റെ മുകളിൽ നിന്നിറങ്ങി, നോക്കി ശ്രദ്ധിച്ചു വാതിൽ  തുറന്നു മോട്ടോർപുരയുടെ പുറത്തിറങ്ങി, ഞാൻ കപ്പ തോട്ടത്തിലൂടെ കുറച്ചു ഓടി, വേഗം പുറത്തിറങ്ങി, ദൂരെ നിന്ന് ശബ്ദം കേട്ട് ഓടി വരുന്ന പോലെ 'അമ്മ വിളിച്ച ഭാഗത്തേയ്ക്ക് ഓടിച്ചെന്നു

ഞാൻ ചെന്നപ്പോൾ, തലയും പൊട്ടി ചോരയൊലിപ്പിച്ചു ഇരിക്കുന്ന രതീഷേട്ടനെ ആണ് കണ്ടത്, അയാളെ കണ്ടപ്പോൾ തന്നെ എനിക്ക് ഉള്ളിൽ ചിരി പൊട്ടി ,

പാവം ഒരു തുണി നേരെയിടാൻ പോയതാ,

ഇനിയിപ്പോ ഒരു ടൺ തുണിവേണം ആ തലയിൽ കെട്ടിവെക്കാൻ

"എന്തോന്നാടാ നോക്കി ഇളിച്ചോണ്ടിരിക്കുന്നതു.." വന്നു ഇവനെ പിടിയട, 'അമ്മ രതീഷേട്ടന്റെ ഇടത്തെ കയ്യിലൂടെ കയ്യിട്ടു അയാളെ ഉയർത്താനായി ശ്രമിച്ചു എന്നെ നോക്കി പറഞ്ഞു

രതീഷേട്ടൻ അപ്പോഴും എന്തൊക്കെയോ വേദനകൊണ്ടു പുലമ്പിക്കൊണ്ടിരിക്കുകയായിരുന്നു ,

ഞാൻ വേഗം ഓടി അയാളുടെ വലത്തേ കൈ എന്റെ തോളിലിട്ട് അയാളെ എഴുന്നെപ്പിച്ചു

" ഇതെന്തു പറ്റി അമ്മേ? വെല്ല  മരവും വന്നു തലയിൽ വീണോ ?" ഉള്ളിൽ പൊങ്ങിവന്ന ചിരി പാടുപെട്ടു അടക്കിക്കൊണ്ടു ഞാൻ ചോദിച്ചു

" ആ അതുപിന്നെ നമ്മടെ മോട്ടോർപുരയുടെ ഒരു ആസ്ബറ്റോസ് വന്നു തലയിൽ വീണതാ,. ഇവനോട് ഞാൻ പറഞ്ഞതാ നോക്കിയും കണ്ടു നില്ക്കാൻ,." 'അമ്മ പെട്ടെന്ന് എന്റെ മുഖത്തേയ്ക്കു നോക്കാതെ പറഞ്ഞു

എനിക്ക് ഉള്ളിൽ ചിരിപൊട്ടി..

രതീഷേട്ടൻ ഒന്നും മിണ്ടാതെ ഞങ്ങടെ കൂടെ വന്നു,

💬 Comments

View all comments