0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

പുറത്തേക്കിറങ്ങി.

നേരത്തെ CCTV ഫീഡിൽ കണ്ട ചെറുപ്പക്കാർ തന്നെ. മുൻപിൽ നില്ക്കുന്നവൻ്റെ  (ജാഫർ) കൈയിൽ കട്ടിയുള്ള രണ്ടു പുസ്തകമുണ്ട്. പിന്നിൽ നിൽക്കുന്നവൻ ((ആദീൽ) വലിയ ബാഗ് തോളിൽ തൂക്കിയിട്ടുണ്ട്.  അലഞ്ഞു നടന്നതിൻ്റെ ലക്ഷണമുണ്ട്. പിന്നിൽ നിൽക്കുന്നവൻ്റെ നോട്ടം അത്ര ശരിയല്ല. ആളുകളെ വിലയിരുത്താനായി നോക്കുന്ന പോലെയുണ്ട്

“സാർ  സ്‌കൂൾ പിള്ളേർക്ക് general  knowledge  എൻസൈക്ലോപീഡിയ, national  geography CD കൾ വല്ലതും വേണോ.”

സഞ്ജയ് കേട്ടിട്ടുള്ളതിൽ ഏറ്റവും മോശം ഇംഗ്ലീഷ്. തമിഴ് കലർന്നിട്ടുണ്ട്. ഏതായാലും ബോർ അടിച്ചിരിക്കുകയാണ് ഒന്ന് സംസാരിച്ചു  നോക്കാം.

സഞ്ജയ് ബുക്ക്  വാങ്ങി മറിച്ചു നോക്കി.

"കഷ്ടപ്പെട്ട്  ഇംഗ്ലീഷ് പറയണമെന്നില്ല. എനിക്ക് തമിൾ മനസ്സിലാകും " മുൻപിൽ നിൽക്കുന്നവൻ്റെ കൈയിലെ പുസ്‌തകം നോക്കാൻ വാങുന്നതിനിടയിൽ  സഞ്ജയ് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഒരു നിമിഷത്തേക്ക് പിന്നിൽ നിൽക്കുന്നവൻ്റെ കണ്ണുകൾ അൽപം വിടർന്നു. എന്തോ മനസ്സിലാക്കിയ പോലെ. അത് സഞ്ജയും കണ്ടു.

“മുൻപിൽ നിൽക്കുന്നവൻ വിലയൊക്കെ പറയുന്നുണ്ട്. പക്ഷേ വിൽക്കാനുള്ള ആവേശമൊന്നുമില്ല.”

" ഇതൊന്നും വേണ്ട." ബുക്കുകൾ തിരികെ നൽകി കൊണ്ട് സഞ്ജയ് അവനെ നിരുത്സാഹപ്പെടുത്തി.

പിന്നിൽ നിൽക്കുന്നവൻ ബാഗ് തുറക്കുന്നുണ്ട്. ഇനി ഒരു അറ്റാക്ക് വല്ലതുമാണോ? സഞ്ജയ് കൈ പിന്നിൽ തിരുകിയ പിസ്റ്റലിൻ്റെ അടുത്തേക്ക് നീക്കി.

ഇല്ല കാലി ബോട്ടിൽ ആണ്.

"സാർ കുറച്ചു ഡ്രിങ്കിങ്ങ് വാട്ടർ നിറച്ചു  തരാമോ."

സഞ്ജയ് മുൻപോട്ട് നീങ്ങി കൈ നീട്ടിയെങ്കിലും  കുപ്പി  വാങ്ങാൻ മടിച്ചു.  കുപ്പി വാങ്ങി തിരിഞ്ഞു നടന്നാൽ ഒരു പക്ഷേ അരയിൽ പിസ്റ്റൾ ഉണ്ടെന്ന് മനസ്സിലാക്കും. ഒരു പക്ഷേ കുപ്പി എടുത്തത് തന്നെ ഒരു കോഡ്

💬 Comments

View all comments