Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]
പോയി വിശ്രമിച്ചു. വൈകിട്ടുള്ള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ശേഷം റെയിൽവേ സ്റ്റേഷനിൽ പോയി. റെയിൽവേ സ്റ്റേഷൻ വരെ ത്രിശൂൽ agent സി ഐ ഭദ്രനെ പിന്തുടർന്നു. അന്വേഷണം അവസാനിപ്പിച്ചു തിരിച്ചു പോകാനാണ് എന്ന് മനസ്സിലായപ്പോൾ അയാൾ തിരിച്ചു പോയി.
ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. ഭദ്രൻ വീണ്ടും ആലോചനയിലാണ്.
താൻ കണ്ട പരീക്ഷ കൺട്രോളർ നുണ പറഞ്ഞതായി തോന്നുന്നില്ല. അയാൾ സിസ്റ്റം ചെക്ക് ചെയ്‌ത അവർ അവിടെയാണ് പഠിച്ചത് എന്ന് കൺഫേം ചെയ്‌തു. ഡിപ്പാർട്മെൻ്റെ HOD ആണ് നുണ പറഞ്ഞതായി തോന്നിയത്. പക്ഷേ അതു കഴിഞ്ഞു കണ്ട ഉദയ് കുമാർ എല്ലാം കൃത്യമായി ആണ് പറഞ്ഞത്. He was too good, too good to be a professor.
പെട്ടന്ന് ഭദ്രന് ഒരു ഐഡിയ തോന്നി. അയാൾ ടെലിഫോൺ ബൂത്തിൽ പോയി വിസിറ്റിംഗ് കാർഡ് എടുത്ത് പരീക്ഷ കോൺട്രോളറെ വിളിച്ചു.
"സാർ ഞാൻ ഭദ്രൻ രാവിലെ കണ്ടിരുന്നു."
"മനസ്സിലായി സാർ"
"എനിക്ക് നിങ്ങളുടെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെലെ ഉദയ് സാറിൻ്റെ contact ഒന്ന് തരാമോ."
"ഉദയ് എന്ന് തന്നയാണോ പേര്. എൻ്റെ അറിവിൽ അങ്ങനെ ഒരു പ്രൊഫസർ ആ ഡിപ്പാർട്മെൻ്റെൽ ഇല്ലല്ലോ"
കുറച്ചു നേരത്തേക്ക് ഭദ്രന് എന്തു പറയണം എന്നറിയാതെ നിന്നു.
"സാർ, Department HOD നമ്പർ മതിയോ?"
"no thank you ഇപ്പോൾ ആവിശ്യമില്ല."
ഭദ്രൻ ഫോൺ വെച്ചു.
ഭദ്രനോടാണ് കളി. ഇതിൻ്റെ പിന്നിലെ കളി എന്തായാലും ഈ ഭദ്രൻ കണ്ടെത്തിയിരിക്കും.
ത്രിശൂൽ ഓഫീസ് ബാംഗ്ലൂർ:
ജീവയുടെ നേതൃത്വത്തിൽ മീറ്റിങ് നടക്കുകയാണ്. ജീവ,
💬 Comments
View all comments