0%

Chapter Title : ജീവിതമാകുന്ന നൗക 10 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.4K

രണ്ടു പേരുടെയും മുഖം വ്യക്തമാണ്. ഇതിൽ ഇവനാണ് കൊല്ലപ്പെട്ടത്.  നമ്മുടെ surveillance ടീം താമസിച്ചിരുന്ന വീട്ടിൽ  cctv surveillance  ഒന്നുമില്ല. അതു കൊണ്ട് നടന്ന സംഭവങ്ങൾ ഊഹിച്ചെടുക്കാനെ പറ്റുകയുള്ളു.

"ഇനി ഒരു വീഡിയോ കൂടി ഉണ്ട്. അതിലാണ് മൂന്നാമത്തെ ആൾ. പക്ഷേ മുഖം ഹെൽമെറ്റ് വെച്ച് മറച്ചിട്ടുണ്ട്. ഒന്നാമൻ അവൻ്റെ വണ്ടിയിൽ തിരിച്ചു പോകുന്നത് വ്യക്തമാണ്. "

റോണി നാലാമത്തെ വീഡിയോ പ്ലേയ് ചെയ്‌തു.

ജീവ തൻ്റെ മുൻപിൽ ഇരിക്കുന്ന പോസ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു. കഴുത്തിന് പിന്നിൽ ആഴമായ മുറിവാണ് സഞ്ജയുടെ മരണകാരണം. ഫോൺ ട്രാക്ക് ചെയ്‌താണ്‌ എത്തിയിരിക്കുന്നത് അതായത് ഹാക്കർ വഴി. അപ്പോൾ ചെന്നൈയിൽ നിന്ന് അവർ ഇവിടെക്കാണ് വന്നത്. ആന്ധ്രയിലേക്കുള്ള യാത്ര വെറും ഡിവേർഷൻ മാത്രമായിരുന്നു.

അവൻ വേഗം തന്നെ ഉദയിനെ വിളിച്ചു.

"ഉദയ് ചെന്നൈ കൊലപാതകങ്ങളുടെ പോസ്റ്മോർട്ടം റിപ്പോർട്ടുകൾ എനിക്ക് ലഭിക്കണം. ഇവിടെ ബാംഗ്ലൂർ അവർ സ്ട്രൈക്ക് ചെയ്‌തു, നമ്മുടെ ഒരാൾ മരണപെട്ടിടിക്കുന്നു.

ജീവ ഫോൺ വെച്ച ശേഷം അവരോട് കൂടി ചെന്നൈ കൊലപാതകങ്ങളെ കുറിച്ച് അവരോട് പറഞ്ഞു.

“നമ്മുടെ ട്രാപ് സെറ്റാക്കിയ വീട്?”

“ഇല്ല പോലീസ് നായ അങ്ങോട്ട് ചെന്നിരുന്നു. വീട് പൂട്ടി കിടക്കുന്നതിനാൽ അവർ ശ്രദ്ധിച്ചിട്ടില്ല. അവിടെ ആരും താമസമില്ലെന്ന് അയൽക്കാരുടെ സ്റ്റേറ്റ്മെൻ്റെ ഉണ്ടായിരിക്കണം.”

“വേറെ എന്തെങ്കിലും?

“സാർ പോലീസ് മഹസറിൽ  സഞ്ജയുടെ ലാപ്ടോപ്പ് മിസ്സിംഗ് ആണ്. റിമോട്ട് ട്രാക്കിംഗ് ശ്രമിച്ചിരുന്നു പക്ഷേ നടന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.”

“അവർ എന്തെങ്കിലും ഉപായം കണ്ടെത്തിക്കാണും. എങ്കിലും അവർ ലാപ്ടോപ്പിൽ പരതാൻ ശ്രമിക്കും ലാപ്ടോപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്പൈക്ക്

💬 Comments

View all comments