0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 178

ബാഗുമായി കഷ്ടപ്പെട്ടാണ് നടക്കുന്നത്. അതിനിടയിൽ സെക്യൂരിറ്റിക്കാർ ചെവിയിൽ കിടന്നു മൂളുന്നു. ദേഷ്യം വരുന്നുണ്ടെങ്കിലും.  സെക്യൂരിറ്റി മുൻപിൽ ഒന്നും മിണ്ടാതെ അടുത്ത ടവറിൻ്റെ ലോബിയിലേക്ക് നടന്നു.

ഈ തവണ കറക്റ്റാണ്. ടോപ് ഫ്ലോർ സിംഗിൾ ഫ്ലാറ്റ്. tapasee exports. ലിഫ്റ്റിനടുത്തേക്ക് നീങ്ങിയതും സെക്യൂരിറ്റിക്കാരൻ മുൻപിൽ കയറി തടഞ്ഞു.

പെർമിഷൻ ഇല്ലാതെ പോകാൻ പറ്റില്ല. വേറെ ഗത്യന്തരമില്ലാത്തത് കൊണ്ട് അയാളെ പറ്റുന്ന പോലെയൊക്കെ ഭീക്ഷിണി പെടുത്തി.  അയാൾ ഒന്ന് അയഞ്ഞതും ലിഫ്റ്റിൽ ചാടി കയറി. പിന്നാലെ അവരും. ലിഫ്റ്റിലെ intercom ഉപയോഗിച്ചു ഒരുവൻ ആരെയോ വിളിച്ചു. എന്തെങ്കിലും കാണിക്കട്ടെ അർജ്ജുവിനും രാഹുലിനും ഒരു പണിയിരിക്കട്ടെ. ടോപ് ഫ്ലോർ എത്തിയപ്പോൾ ചാടിയിറങ്ങി. വലിയ ലോബിയാണ് രണ്ടു സൈക്കിൾ ഒക്കെ ഇരിക്കുന്നുണ്ട് .

പുറത്തു കുറെപേരുടെ  ചെരുപ്പുകളും കിടക്കുന്നുണ്ട്. ഗസ്റ്റുകൾ ഉണ്ടെന്ന് തോന്നുന്നു.

ആരായാലും കുഴപ്പമില്ല . അർജ്ജുവിനെ  ഒന്ന് വട്ട് കളിപ്പിച്ചിട്ട് ജേക്കബ് അങ്കിളിനെ വിളിക്കാം.

ലിഫ്റ്റിൽ കയറിയതിൽ പിന്നെ സെക്യൂരിറ്റിക്കാരുടെ ബഹളമൊന്നുമില്ല. ഇനി അർജ്ജു എങ്ങനെങ്കിലും പുറത്താക്കാൻ പറയുമോ.

രണ്ടും കൽപ്പിച്ചു ഞാൻ കാളിങ് ബെല്ലടിച്ചു.

വാതിൽ തുറന്നതും ഞാൻ ഒന്ന് ഞെട്ടി. മുൻപിൽ രാഹുൽ കലിപ്പ് മോഡിൽ. അവൻ്റെ പിന്നിലായി അർജ്ജു അവരുടെ പിന്നിലായി സുമേഷ്  ടോണി പോൾ മാത്യു ജിതിൻ രമേഷ് മെയിൻ ടീമെല്ലാം ഉണ്ട്. പാർട്ടി ആണ്

രാഹുലൊഴികെ എല്ലാവരുടെയും മുഖത്തു അമ്പരപ്പുണ്ട്. എന്നാൽ രാഹുൽ  കലിപ്പിലാണ്. സാധാരണ അർജ്ജു ആണ് എന്നെ കാണുമ്പോൾ കത്തി നിൽക്കാറ്.

സെക്യൂരിറ്റിക്കാർ പരാതി പറഞ്ഞപ്പോളേക്കും ലിഫ്റ്റിൽ നിന്ന്  നാലു പേർ ഇറങ്ങി വന്നു. അൽപ്പം പ്രായമായ അങ്കിളും പിന്നെ  ഒരു  മധ്യവയസ്കനും. പിന്നിൽ അന്ന് കണ്ട ആജാനബാഹു സിങ്ങും വേറെ ഒരാളും.

വന്നപ്പോൾ തന്നെ അങ്കിളിൻ്റെ  അല്ലെങ്കിൽ വേണ്ട ആ കിളവൻ്റെ സഭ്യതയില്ലാത്ത വർത്തമാനം തുടങ്ങി. വേറെ ഒന്നുമല്ല മോറൽ പൊലീസിങ് എന്ന കൃമി കടി.  രാഹുൽ അയാളോട് വാ അടക്കാൻ പറയുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. പിന്നെ ഒന്നും നോക്കിയില്ല ഞാൻ തന്നെ ആ യജ്‌ഞം ഏറ്റെടുത്തു. അയാൾ കിട്ടിയത് വാങ്ങി കൊണ്ട് പോയി. കൂടെ സെക്യൂരിറ്റിക്കാരും.

അർജ്ജു

💬 Comments

View all comments