Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]
സ്ഥലത്തു നിന്ന് ലോക്കൽ സബർബൻ ട്രെയിൻ കയറി പോകുമ്പോളാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു ലോക്കൽ പോലീസ് കാരൻ തിരിച്ചറിഞ്ഞത്. കാരണം അന്നാണ് അവൻ്റെ ഫോട്ടോ സ്റ്റേഷനുകളിലേക്ക് എത്തിയത്. ആൾ ഉടനെ വിളിച്ചറിയിച്ചതനുസരിച്ചു സ്പെഷ്യൽ ബ്രാഞ്ച് സംഘം അവനെ പിടിക്കുന്നതിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ട്രെയിനിൽ നിന്നിറങ്ങി നടന്നപ്പോളാണ് അദീലിനെ അവർ വളഞ്ഞത്. കത്തി എടുക്കാൻ ശ്രമിച്ചപ്പോളേക്കും Q ബ്രാഞ്ചുകാർ അവനെ കീഴ്‌പ്പെടുത്തി. നേരെ അവരുടെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൊണ്ട് പോയി.
ഉദയും ടീമും IB credentials കാണിച്ചു കസ്റ്റഡിയിലെടുക്കാൻ എടുക്കാൻ ശ്രമിച്ചെങ്കിലും കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറൻറ് ഉണ്ടെങ്കിലേ കൈമാറു എന്നായി Q ബ്രാഞ്ച് SP.
ഉദയ് കുറെ തർക്കിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല.
വിലപ്പെട്ട സമയം നഷ്ടപെടുന്നതിൽ ജീവ ദേഷ്യത്തിലായിരുന്നു. ഇൻറ്റർ ഡിപാർട്മെൻ്റെ കോൺഫ്ലിക്റ്റ് കാരണം തീവ്രവാദികൾ രക്ഷപെടുന്നു.
ഉള്ളാൽ, മംഗലാപുരം
ഹൈദരബാദിനാണ് പോകുന്നത് എന്ന് പറഞ്ഞ സലീം പോയത് നേരെ കോഴിക്കോടിനാണ്. അവിടന്ന് മറ്റൊരു ബസിൽ മംഗലാപുരത്തേക്കും. അവിടെ ഉള്ളാൾ എന്ന സ്ഥലത്തു പ്രബീൻ എന്ന ഒരു കള്ളക്കടത്തുകാരൻ ഉണ്ട്. പുറമെ ഫിഷിങ് ബോട്ട് മുതലാളിയാണ്.പക്ഷേ കാശുണ്ടക്കാൻ എന്തു ചെറ്റത്തരവും ചെയുന്ന ഒരുത്തൻ. മുൻപ് ദുബായിൽ നിന്ന് തീവൃവാദ പ്രവർത്തനങ്ങൾക്ക് വ്യാജ നോട്ട് ഈ പ്രബീൻ വഴി ഇറക്കിയിട്ടുണ്ട്. അവൻ്റെ അടുത്ത് ചെന്നാൽ satellite phone സംഘടിപ്പിക്കാം. മാത്രമല്ല ഷെയ്ഖ് പിടിക്കപ്പെട്ട ശേഷമുള്ള പുതിയ ഹവാല network ഇനെ കുറിച്ചറിയേണ്ടതുണ്ട്.
തുടരും....
💬 Comments
View all comments