Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]
വേണ്ട നിങ്ങൾ രണ്ട് പേരും കൂടി വൃത്തികെട്ട കളി കളിച്ചല്ലേ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇനി നിങ്ങൾ നല്ലൊരു താമസ സ്ഥലം ശരിയാക്കുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കും. ചുമ്മാ വേണ്ട ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ കൊടുക്കുന്നതിൽ നിന്ന് 1000 രൂപ കൂടുതൽ തന്നേക്കാം."
കറക്റ്റ് സമയത്തു കാളിംഗ് ബെൽ മുഴങ്ങിയത്. ആരും അനങ്ങുന്നില്ല. ഇനി അസോസിയേഷൻ കാരാണോ. നേരത്തെ പെരട്ട കിളവനിട്ട് നല്ല ഡോസ് കൊടുത്തതാണ്. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ പോൾ പോയി ഡോർ തുറന്നു.
ഭാഗ്യം അവന്മാർ ഓർഡർ ചെയ്‌ത ഫുഡ് ആണ്.
നേരെ മണി ചേട്ടൻ്റെ അടുത്ത് ചെന്ന് സ്റ്റീഫൻ്റെ അനിയൻ ആണെന്ന് പറഞ്ഞു പരിചയപ്പെട്ടു ഒഴിഞ്ഞു കിടക്കുന്ന ഒരു റൂം കാണിച്ചു തരാൻ പറഞ്ഞു. പുള്ളി അർജ്ജുവിനെ ഒന്ന് നോക്കി എന്നിട്ട് എൻ്റെ കൈയിലെ ബാഗ് വാങ്ങി കൊണ്ട് ഒരു റൂമിലേക്ക് നടന്നു. പിന്നാലെ ഞാനും. എല്ലാവന്മാരോടുമായി ഞാൻ ഒന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു.
വാതിലടച്ചു കുറ്റിയിട്ടു കഴിഞ്ഞപ്പോളാണ് നേരാവണ്ണം ശ്വാസമെടുത്തത്.
ഗുഡ് ജോബ് അന്ന.
ചവിട്ടി പുറത്താക്കുമെന്ന് കരുതിയതാണ് എന്തായാലും അതുണ്ടായില്ല. ഒരുപക്ഷേ ബാക്കി ഉള്ളവരൊക്കെ അവിടെ ഉള്ളത് കൊണ്ടായിരിക്കും. എല്ലാവന്മാരെയും മാക്സിമം പിടിച്ചു നിർത്തണം. ഇരുട്ടായാൽ പിന്നെ എന്നെ പുറത്താക്കില്ലയിരിക്കും.
ഞാൻ റൂമൊന്ന് നോക്കി. നല്ല അടിപൊളി റൂമാണ്. ഒരു ബാൽക്കണി ഒക്കെ ഉണ്ട്. കായൽ വ്യൂ ആണ്. പിന്നെ ഒരു ഡ്രസിങ് റൂം. അലമാരകൾ മിക്കതും കാലിയാണ്. ഒരു കള്ളിയിൽ കുറച്ചു ബെഡ്ഷീറ്റ് ഒക്കെ ഉണ്ട്. പിന്നെ കുറച്ചു ബുക്കുകൾ.
ഒരു ഭിത്തിയിൽ ഒരു ഫുൾ
💬 Comments
View all comments