0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 852

“നീ ചിരിക്കേണ്ട. ആ ടോണിക്ക് പ്രീതിയെ സെറ്റ് ആയിട്ടുണ്ട്. പിന്നെ സുമേഷിനും വിളിച്ചാൽ വരാൻ രണ്ട് മൂന്ന് പേരൊക്ക ഉണ്ട്. അസൂയ വരുന്നുണ്ടെങ്കിൽ നീ വേണേ അന്നയെ വിളിച്ചോ. “

“ഡാ നീ എൻ്റെ കൈയിൽ നിന്ന് വാങ്ങും. “

“ഞാൻ വെറുതെ പറഞ്ഞതാ. വെള്ളമടി പാർട്ടിക്കാണോ പെണ്ണുങ്ങൾ. മനഃസമാദാനമായി ഒന്ന് കൂടിയിട്ട് എത്ര നാളായി.”

“വെള്ളത്തിൻ്റെ കാര്യം പറഞ്ഞപ്പോളാ നീ പോയി വാങ്ങേണ്ടി വരും. “

“അതൊക്കെ ഞാൻ ചെയ്തോളാം. പിന്നെ മറ്റേ ബാച്ചിൽ നിന്ന് ലിജോയെ വിളിക്കുന്നുണ്ട്. “

“അതിനെന്താ ഹോസ്റ്റലിൽ നമ്മളുടെ കമ്പനി അല്ലായിരുന്നോ.”

“അർജ്ജു അരുൺ സാർ ഇന്ന് പെട്ടന്ന് പോണ കണ്ടല്ലോ. മുഖം ഒക്കെ വല്ലാണ്ടിരുന്നു. നിന്നോട് വല്ലതും പറഞ്ഞായിരുന്നു. വൈകിട്ട് എസ്കോർട്ടും ഉണ്ടായിരുന്നെങ്കിലും ദീപക്കിനെ  കണ്ടില്ല.”

“അറിയില്ലെടാ എന്തെങ്കിലും എമർജൻസി കാണും, നാളെ ഏതോ സിങ്  വരുമെന്നാണ് മെസ്സേജ് ഉണ്ട്. “

“ഡാ നമുക്ക് തന്നെ വണ്ടി ഓടിച്ചാൽ മതി. കാര്യം ദീപക്ക് കമ്പനിയാണെങ്കിലും പുള്ളിക്കാരൻ കൂടെയുള്ളപ്പോൾ എന്തോ പോലെ. അവരെ ഒക്കെ ഡ്രൈവർ ആക്കിയത് പോലെ.”

“ഞാനും അത് വിചാരിച്ചതാണ് ജീവിയുടെ അടുത്തു പറയണം.”

“ഡാ ഉറക്കം വരുന്നു അപ്പൊ goodnight”

“ഇത്ര നേരത്തായോ നീ റൂം മാറി കിടന്നത് തന്നെ ലവളുമായിട്ട് സൊള്ളാനല്ലേ. “

രാഹുൽ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നിളിച്ചു കാണിച്ചു

പിറ്റേ ദിവസം രാവിലെ ഇറങ്ങിയപ്പോൾ തന്നെ പുതിയ ആൾ നിൽക്കുന്നുണ്ട് 6.6  height ഉള്ള ഒരു പഞ്ചാബി സിങ്.

ഞാൻ സുകബീർ കരൺ സിങ് (ഹിന്ദിയിൽ)

അർജ്ജുവും രാഹുലും പരിചയപ്പെട്ടു. പൊക്കം കാരണം

💬 Comments

View all comments