0%

Chapter Title : ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 885

പോകുന്നുണ്ട് ഇടക്കിറങ്ങാൻ ചാൻസുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അറസ്റ്റ് ചെയ്താൽ ഉടനെ തന്നെ IB credentials ഉപയോഗിച്ചു ആളെ കസ്റ്റഡിയിൽ എടുക്കണം.

നാലു പേരടങ്ങിയ ഉദയും ടീമും ചെന്നൈ സെൻട്രലിലേക്ക് കുതിച്ചു. അവിടെ എത്തിപ്പോൾ തന്നെ രണ്ടു പേർ ഇറങ്ങി. അറസ്റ്റ് വാച്ച് ചെയ്താൽ മതി. ഞങ്ങൾ തൊട്ടു മുൻപുള്ള സ്റ്റേഷനിലേക്ക് പോകുകയാണ്.

അതേ സമയം ഇതൊന്നും അറിയാതെ ആദീൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയാണ്.

ബാംഗ്ലൂരിൽ നിന്ന് എത്തിയ ഉടനെ തന്നെ ഒരു ലോഡ്ജിൽ റൂം എടുത്തു ഫ്രഷ് ആയി. അടുത്തുള്ള ഒരു സലൂണിൽ പോയി മുടി പറ്റ വെട്ടി.

പിന്നെ അടുത്തുള്ള ഒരു കഫെയിൽ പോയി ചിദംബരത്തിൻ്റെ ഒരു മെയിൽ id യിൽ നേരിട്ട് കാണണം എന്നാവശ്യപ്പെട്ടു മെയിൽ അയച്ചു. പിറ്റേ ദിവസവും അതേ സമയം ചെന്ന്  മെയിൽ ചെക്ക് ചെയ്‌തു മറുപടിയൊന്നുമില്ല.

രണ്ടാം ദിവസവും മറുപടി ലഭിക്കാതെ ആയതോടെ  ആദീൽ നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു. സലീം തന്നെ കൈവിട്ടതായി ആദിലിന് തോന്നി. മാത്രമല്ല ഇത്രയും നാൾ തൻ്റെ കൂടെ ഉണ്ടായിരുന്ന ജാഫർ മരിച്ചു വീണിട്ടും ഒരു ആശ്വസിപ്പിക്കൽ കൂടി സലീം ഭായിയുടെ വായിൽ നിന്ന് വീണില്ല. ബാഗിൽ അത്യാവശ്യം ക്യാഷ് ഉണ്ട്. നാട്ടിൽ പോയി എന്തെങ്കിലും കച്ചവടം തുടങ്ങണം.

അവൻ താമസിക്കുന്ന സ്ഥലത്തു നിന്ന് ലോക്കൽ സബർബൻ  ട്രെയിൻ കയറി പോകുമ്പോളാണ് റെയിൽവേ  സ്റ്റേഷനിൽ  വെച്ച് ഒരു ലോക്കൽ പോലീസ് കാരൻ തിരിച്ചറിഞ്ഞത്. കാരണം അന്നാണ്  അവൻ്റെ ഫോട്ടോ സ്റ്റേഷനുകളിലേക്ക്  എത്തിയത്. ആൾ ഉടനെ വിളിച്ചറിയിച്ചതനുസരിച്ചു സ്പെഷ്യൽ ബ്രാഞ്ച് സംഘം അവനെ പിടിക്കുന്നതിനായി കാത്തു

💬 Comments

View all comments