0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 245

നമ്മൾ തന്നെ അല്ലെ നോക്കേണ്ടത്. “

“ഇതിൽ കൂടുതൽ എന്തു വരാൻ? പിന്നെ ഇതൊക്കെ പഴഞ്ചൻ തീയറിയാണ്”

“ദേഷ്യപ്പെടാൻ പറഞ്ഞതല്ല. സേഫ് ആയിട്ടുള്ള ഒരു താമസ സ്ഥലം അരുൺ സാർ വന്നിട്ട് റെഡിയാക്കും.”

എന്നെ ഇറക്കി വിടില്ല എന്നുറപ്പുള്ള ഒരു സ്ഥലമെങ്കിൽ ആ ഫ്ലാറ്റിൽ നിന്ന് അപ്പോൾ ഇറങ്ങും. അത് വരെ മിസ്സ് ഈ കാര്യം പറയരുത്.

** **** ****

ഇൻറർവെൽ സമയത്തു ഞാൻ പുറത്തോട്ട് പോകാൻ നിന്നില്ല. രാഹുലാണെങ്കിൽ തിരിഞ്ഞു നോക്കുന്നുപോലുമില്ല. അന്ന ക്ലാസ്സിലേക്ക് തിരിച്ചു വന്നതും അനുപമ അവളെ പിടിച്ചു നിർത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അന്ന സംസാരിക്കുന്നതിനിടയിൽ ഇടക്ക് എന്നെ നോക്കുന്നുണ്ട്. ഇടക്ക് ഒരു പ്രാവിശ്യം അനുപമയും  തിരിഞ്ഞു നോക്കി.

അവൾ ഫ്ലാറ്റിൽ താമസം തുടങ്ങിയ കാര്യം ജെന്നി അല്ലാതെ ആരും തന്നെ  അറിഞ്ഞിട്ടില്ല. ഇനി ഇവളായിട്ട് എഴുന്നെള്ളിക്കാതിരുന്നാൽ മതി.

അപ്പോളാണ് മീര മാഡത്തിൻ്റെ അറ്റൻഡർ ക്ലാസ്സിലേക്ക് കടന്ന് വന്നത്. വാതിൽക്കൽ നിന്ന് അകെ മൊത്തം ഒന്ന് നോക്കിയിട്ട് നേരെ എൻ്റെ അടുത്തേക്ക് വന്നു. മാഡം ഓഫീസിലേക്ക് വിളിക്കുന്നുണ്ട്.

ഇനി അവളുടെ പൊറുതിയുടെ കാര്യം അവരുടെ അടുത്തും എത്തിയോ?

ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് അയാളുടെ പിന്നാലെ നടന്നു. ക്ലാസ്സിൽ ഉള്ളവരൊക്കെ എന്നെ നോക്കുന്നുണ്ട്. രാഹുൽ എന്താണ്  സംഭവം എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു. അന്നയും അന്ധാളിച്ച ആണ് നോക്കുന്നത്. അപ്പൊ ഇത് വേറെ എന്തോ കാര്യത്തിനാണ്. എന്തായാലും പോയി നോക്കാം.

അവരുടെ മുറിയിലേക്ക് കടന്നതും പുള്ളിക്കാരി നിറഞ്ഞ ചിരിയോടെ എന്നെ സ്വീകരിച്ചിരുത്തി.

“Hello Arjun, How are You?”

“I am fine Mam”

“അർജ്ജുൻ നല്ല പോലെ പഠിക്കുന്നുണ്ടെല്ലോ അല്ലേ. യൂണിവേഴ്സിറ്റി top ആകണം. “

“Yes  I am doing my best.”

"പിന്നെ ഞാൻ വിളിപ്പിച്ചത് കീർത്തനയുടെ കാര്യം ഒന്ന് സൂചിപ്പിക്കാനാണ്. അവൾക്ക് നല്ല കുറ്റബോധം ഉണ്ട്.  ഒക്കെ ദീപു കാരണം ആണെന്നാണ് പറഞ്ഞത്. ഇപ്പോൾ തന്നെ ക്ലാസ്സ് ഒരുപാട് മിസ്സായി. അർജ്ജുൻ സമ്മതിക്കുകയാണെങ്കിൽ നെക്സ്റ്റ് വീക്ക് മുതൽ ക്ലാസ്സിൽ വന്നോട്ടെ. നിങ്ങളുടെ ക്ലാസ്സിൽ വേണ്ട A ബാച്ചിൽ

💬 Comments

View all comments