Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]
ഇവിടെ നിന്നാൽ ശരിയാകില്ല ഇവളെ ഇവിടെ നിന്ന് പറഞ്ഞു വിടണം.
പത്രം വരാൻ ആറര കഴിയും. രാഹുലിന് പത്രം വായന ഒന്നുമില്ല. ബിസിനസ്സ് സ്റ്റാൻഡേർഡ് ആണ് വരത്തുന്നത്. ഐഐഎം പഠിക്കുമ്പോൾ ഇക്കണോമിക് ടൈംസ് ആയിരുന്നു.
കാപ്പി ഗ്ലാസ്സ് അടുക്കളയിൽ വെച്ചിട്ട് പത്രം വായിക്കാൻ ചെന്നപ്പോൾ സോഫയിൽ അവൾ ഇരിക്കുന്നു. അതേ വേഷം തന്നെ. മുഖത്തും കഴുത്തിലും വിയർപ്പു തുള്ളികൾ ഒക്കെ ഉണ്ട്. അർജ്ജു കണ്ട്രോൾ. യോഗ ചെയ്താൽ ഇത്രയും വിയർക്കുമോ. അതും രാവിയിലെ?
അവൾ പത്രം വായിക്കുകയൊന്നുമല്ല ചുമ്മാ മറച്ചു നോക്കുകയാണ്. എന്നെ കണ്ടതും പത്രം അവിടെ വെച്ചിട്ട് വീണ്ടും ഒരു ഗുഡ് മോർണിംഗ് കൂടി, കൂടെ ഒരു 70 mm ഇളിയും ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. പക്ഷേ ആൾക്ക് ഭാവമാറ്റമൊന്നുമില്ല.
"ഇവിടെ മനുഷ്യർ വായിക്കുന്ന പത്രമൊന്നുമില്ലേ മനോരമയും ഈ മനോരമയും മാതൃഭുമിയുമൊക്കെ ?"
അവളുടെ കോപ്പിലെ ചോദ്യം. ഞാൻ നേരെ രാഹുലിൻ്റെ റൂമിൽ പോയി അവനെ ചവിട്ടി എഴുന്നേൽപ്പിച്ചു.
"ഇത് എന്താ ഇത്ര നേരത്തെ ഞാൻ എഴുന്നേൽക്കുന്ന സമയം ആയില്ലല്ലോ. " രാഹുൽ കട്ടിലിൽ കിടന്നു കൊണ്ട് പറഞ്ഞു.
"ഡാ അവളെ എത്രയും പെട്ടന്ന് പറഞ്ഞു വിടണം"
എന്നാൽ നീ പോയി പറഞ്ഞു വിട്. ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ.
ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അവളെ കണ്ടില്ല റൂമിലോട്ട് പോയിട്ടുണ്ട്. വേറെ ഒന്നും ചെയ്യാൻ ഇല്ല പോയി ന്യൂസ്പേപ്പർ എടുത്തു വായിക്കാനായി ഇരുന്നു. അപ്പോഴേക്കും രാഹുലും കാപ്പിയുമെടുത്തു വന്നു. ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചേൽപ്പിച്ചതിൻ്റെ നീരസം പ്രകടമാണ്.
ഡാ ഇന്ന് നേരത്തെ പോകാമെന്ന്
💬 Comments
View all comments