0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

ഫുഡും കൂടി പാർസൽ ആയി എടുത്തോളൂ "

കമ്മിഷണർ ലെന പോകാനായി എഴുന്നേറ്റു.

"മാഡം ഒരു കാര്യം കൂടി ഉണ്ട്. മുഴുവൻ കാര്യങ്ങളും തുടക്കത്തിൽ പറഞ്ഞില്ലെങ്കിലും ഇനിയും എന്തു ഹെല്പ് വേണേൽ പറഞ്ഞോളൂ. ഞാൻ ചെയ്‌തു തരാം. എനിക്ക് ആ പിള്ളേരേ ആരാണ് എന്ന് അന്വേഷിച്ചു കണ്ട് പിടിക്കണം എന്നുണ്ട്. Iam ready  take it as a challenge "

"ഇനി എന്താണ് ചെയ്യേണ്ടത് ഞാൻ ഒന്നാലോചിക്കട്ടെ ഭദ്രാ. എടുത്തു ചാടി പ്രവർത്തിച്ചാൽ ശരിയാകില്ല."

അതും പറഞ്ഞിട്ട് ലെന IPS അവിടെ നിന്നിറങ്ങി .

എങ്ങനെയെങ്കിലും അന്നയുടെ  അടുത്ത് സംസാരിച്ചു അവളെ വീട്ടിലേക്ക് കൂട്ടണം. ഇനി അർജ്ജുവുമായി യാതൊരു വിധ പ്രശ്നങ്ങൾക്കും പോകരുത് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കണം.

TSM MBA ക്യാമ്പസ്:

ഉച്ച തിരിഞ്ഞുള്ള ക്ലാസ് തുടങ്ങിയപ്പോളേക്കും അന്നയെ ഡയറക്ടർ മീരയുടെ അറ്റൻഡർ വന്ന് വിളിപ്പിച്ചു.

അന്ന അവരുടെ ഓഫീസിലേക്ക് ചെന്നപ്പോൾ കണ്ടത് അവളെ കാത്തു നിൽക്കുന്ന അപ്പച്ചിയെയാണ്. അതും പോലീസ് യൂണിഫോമിൽ.

അപ്പച്ചിയെ കണ്ടപ്പോൾ അന്നക്ക് ദേഷ്യം വന്നു.

"മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്."

അവർ ഡയറക്ടർ മീരയോട് ചോദിച്ചു. അവളുടെ മുഖ ഭാവം കണ്ട് അപ്പച്ചിയും മീരയും അമ്പരന്നു പോയി.

"അന്ന എനിക്ക് നിന്നോട് പ്രൈവറ്റ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കണം"

എനിക്ക് ഒന്നും സംസാരിക്കാനില്ല.

മോള് എൻ്റെ ഒപ്പം വീട്ടിലേക്ക് വാ. അവിടെ ചെന്നിട്ട് കാര്യങ്ങൾ പറയാം.

നിങ്ങൾക്ക് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിട്ടും മതിയായില്ലേ. എന്തു സംഭവിച്ചാലും ഞാൻ അങ്ങോട്ട് വരില്ല.

“ഞാൻ എന്തു ചെയ്‌തു എന്നാണ് നീ

💬 Comments

View all comments