0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 262

വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അങ്ങേ തലത്തിൽ ഫോൺ എടുത്തു.

“ഹലോ മാഡം, ഒരു മിനിറ്റു ഞാൻ ഒന്ന് പുറത്താക്കിറങ്ങട്ടെ.”

പതിഞ്ഞ സ്വരത്തിൽ അങ്ങേ സൈഡിൽ നിന്ന് മറുപടി എത്തി.

കാര്യം പറയാത്തതിൽ ലെനക്ക് അൽപം ദേഷ്യം വന്നു. എങ്കിലും ഒന്നും പറഞ്ഞില്ല

“മാഡം ഒരു മണിക്കൂർ മുൻപ് സീപോർട്ട് എയർപോർട്ട് റോഡിൽ ഒരു ആക്സിഡന്റ് ഉണ്ടായി. ഒരു ഇന്നോവയെയും പോളോ കാറിനേയും  ടോറസ് ലോറി ഇടിച്ചിട്ടു നിർത്താതെ പോയി. കാർ പിൻഭാഗം തകർന്നിട്ടുണ്ടെങ്കിലും അതിലുള്ളവർക്ക് കാര്യമായ പരിക്കില്ലന്നാണ് കൂടി നിൽക്കുന്നവരിൽ നിന്നറിഞ്ഞത്. “

“ഇതൊക്കെ ട്രാഫിക്കിലേക്ക് പറഞ്ഞാൽ പോരെ അവര് നോക്കിക്കോളും ടോറസിൻ്റെ  കാര്യം ഇടിച്ച വണ്ടിയുടെ നമ്പർ ഉണ്ടെങ്കിൽ  എല്ലാ സ്റ്റേഷനിലേക്കും വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്യ്‌.

വേറെ എന്തെങ്കിലും ഉണ്ടോ കാറിൽ നർക്കോട്ടിക്‌സ് , ഗോൾഡ്  അങ്ങനെ വല്ലതും?”

“അങ്ങനയൊന്നുമില്ല  മാഡം പക്ഷേ ആക്സിഡന്റ് ആയത് മാഡം അന്ന് അറസ്റ്റ് ചെയ്യിച്ച ആ കോളേജ് പയ്യനാണ്.”

“അർജ്ജുൻ !  എന്നിട്ട് ആ പയ്യന് വല്ലതും പറ്റിയോ? “

“അതറിയില്ല മാഡം കാറിൽ നിന്ന് id കാർഡ് കണ്ടു. അങ്ങനെയാണ് എനിക്ക് ആളെ മനസ്സിലായത്. “

“എന്താണ് സംഭവിച്ചത് എന്ന് താൻ ഡീറ്റൈൽഡ് ആയിട്ട് പറ. “

“ആക്‌സിഡന്റ്  കാർ റെഡ് കളർ പോളോ ആണ് മാഡം.  ഇടിച്ചത് ഒരു ടോറസ് ലോറിയാണ് വണ്ടി നമ്പർ  നമ്പർ പ്ലേറ്റിലെ ചെളി കാരണം വ്യക്തമല്ല. മനഃപൂർവ്വം ഇടിച്ചു കയറ്റിയതാണ് എന്നാണ് നാട്ടുകാർ പറഞ്ഞത്. “

ലെനയുടെ മനസ്സൊന്നു പിടഞ്ഞു. ഇനി ഇച്ചായന്മാരാണോ. അന്ന് തന്നെ അവർ എന്തോ പ്ലാൻ ചെയുന്നു എന്ന് തോന്നിയതാണ്.

“ഹലോ ഹലോ മാഡം മാഡം കേൾക്കുന്നുണ്ടോ ?”

“എന്നിട്ട്?”

“ഞങ്ങൾ എത്തിയപ്പോൾ ആറര അടി പൊക്കമുള്ള സിങ് ആയിരുന്നു സ്പോട്ടിൽ ഉണ്ടായിരുന്നത്. അങ്ങേർക്കാണെങ്കിൽ മലയാളം അറിയില്ല ഹിന്ദി മാത്രമാണ് സംസാരിച്ചത്. അയാളാണ് പോളോ ഓടിച്ചത് എന്നാണ് അവിടെ ഉണ്ടായിരുന്ന ചിലർ പറഞ്ഞത്. പക്ഷേ  മുന്നിൽ പോയ ഇന്നോവയിലായിരുന്നു യാത്രികൻ  എന്നാണ് അയാൾ പറയുന്നത്. ഹിന്ദി മുഴുവനായി മനസ്സിലായില്ല. “

“ഇന്നോവ ?”

“അത്

💬 Comments

View all comments