0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

ശേഷം കാറിനെ ഇടിക്കണം അങ്ങനെയാണെങ്കിൽ ഒരു പക്ഷേ തൻ്റെ ഉദ്ദേശം നടക്കില്ല. ഇന്നോവയെ ഇടിക്കുന്ന സമയം കൊണ്ട് കാർ ഇടത്തേക്ക് വെട്ടിച്ചു പോകാൻ സാധ്യതയുണ്ട്.  അല്ലെങ്കിൽ ഇന്നോവ കടന്ന ഉടനെ വലത്തോട്ട് വെട്ടിച്ചു കാറിൻ്റെ സൈഡിൽ ഇടിക്കണം. നേർക്കുനേർ  ഇടിക്കുന്നതിൻ്റെ അത്ര വരില്ല. എങ്കിലും അതേ പറ്റു. പക്ഷേ ഈ സ്പീഡിൽ വലത്തോട്ട് വെട്ടിച്ചാൽ ഒരു പക്ഷേ വണ്ടി മറയാം.

അവസാന നിമിഷം ഇന്നോവ മാറും എന്ന പ്രതീക്ഷയിൽ ശിവപ്രകാശ് ഹെഡ് ലൈറ്റ് bright അടിച്ചു നോക്കി. പക്ഷേ ഒരു രക്ഷയുമില്ല. എന്നാൽ ഹെഡ്ഓൺ ഇടിക്കുമെന്നായപ്പോൾ റീഫ്ലെക്സ് ആക്ഷനെന്നോണം  പ്രതീഷ് പെട്ടന്ന് ഇടത്തോട്ട് വെട്ടിച്ചു. ഇന്നോവയുടെ സൈഡ് ഉരച്ചു കൊണ്ട് ടോറസ് അതിവേഗം പോളോ ലക്ഷ്യമാക്കി നീങ്ങി .

സുകബീർ സിങ് ഇത് പ്രതീക്ഷിച്ചിരുന്നു. ഇന്നോവയിൽ ടോറസ്  ഉരഞ്ഞു തുടങ്ങിയപ്പോൾ തന്നെ പോളോ ഇടത്തോട്ട് അലപം വെട്ടിച്ചു  ആക്സിലറേഷൻ നൽകി. ഇന്നോവയുടെ ഇടത്തുകൂടി കടന്ന് പോകാനാണ് ശ്രമം. ഒരു നിമിഷത്തേക്ക്  പോളോയിൽ  ടോറസ് തൊടുക പോലുമില്ല എന്ന് തോന്നി. എന്നാൽ ആ സമയം ശിവപ്രകാശ് പറ്റാവുന്ന രീതിയിൽ ടോറസ് വലത്തോട്ട് വീണ്ടും വെട്ടിച്ചു.

ഏറ്റവും പിന്നിലായി വലതുഭാഗത്തായി ടോറസ് അതി ശക്തമായി ഇടിച്ചു  എന്ന് സുക്ബീറിന് മനസ്സിലായി അതിൻ്റെ ശക്തിയിൽ മുൻവശം തിരിഞ്ഞു ടോറസിൻ്റെ അടിയിലേക്ക് കയറാൻ സാധ്യതയുണ്ട്. അത് കൊണ്ട് സുകബീർ മാക്സിമം ഇടത്തോട്ട് വെട്ടിച്ചു. ഇന്നോവയുടെ ഇടത്തോട്ട് ചവിട്ടി നിർത്തി.

ഉദ്ദേശിച്ച  പോലെ സംഭവം നടന്നില്ല എന്ന് ശിവപ്രകാശിന് മനസ്സിലായി. ഇനി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ട് കാര്യമില്ല അത് കൊണ്ട് രക്ഷപെടനുള്ള്  വ്യഗ്രതയോടെ ടോറസ്

💬 Comments

View all comments