0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

ആ പയ്യൻ VIP Protectee ആണ്. അയാളുടെ സംരക്ഷണം എൻ്റെ ഉത്തരവാദിത്തമാണ്. പോരാത്തതിന് ഇപ്പോൾ ഉണ്ടായ ആക്സിഡന്റ് ഒരു murder attempt ആണ്. അത് കൊണ്ട് സ്കാനിങ്ങിൽ കുഴപ്പമില്ലെങ്കിൽ ഞങ്ങളുടെ പ്രോട്ടോകോൾ പ്രകാരമുള്ള ഹോസ്പിറ്റലിലേക്ക് മാറ്റണം. അത് കൊണ്ട് സഹകരിക്കണം.”

ഡോക്ടർ ഒരു നിമിഷത്തേക്ക് അമ്പരുന്നു പോയി.

“ഒരു കാര്യം കൂടി ഞാനിപ്പോൾ പറഞ്ഞ കാര്യം നമ്മൾ രണ്ടാളും അല്ലാതെ വേറെ ഒരാൾ പോലും അറിയരുത്. including local police. “

പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടന്നായിരുന്നു. അർജ്ജുനന് പെട്ടന്ന് തന്നെ സ്കാൻ നടത്തി. കുഴപ്പമൊന്നുമില്ല എന്ന് കണ്ടതും മുറിവൊക്കെ നല്ല രീതിയിൽ ഡ്രസ്സ് ചെയ്‌തു. ശുഷ്‌കാന്തി കാണിക്കാനായി തലയിൽ വട്ടത്തിൽ ബാൻഡേജ് കെട്ടി. വയറു ഭാഗത്തു സീറ്റ് ബെൽറ്റ് മുറുകിയ ഭാഗത്തു Oilment ഒക്കെ വെച്ച്. അവിടെ ഉള്ള ഏറ്റവും നല്ല ആംബുലൻസിൽ നഗരത്തിലെ ഏറ്റവും മുന്തിയ ആശുപത്രിയിലെക്ക് മാറ്റി.

സ്കാനിംഗ് കഴിഞ്ഞു കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോളാണ് രാഹുലിന് ആശ്വാസമായത്. അവൻ കൂട്ടുകാരെ വിളിക്കാൻ തുടങ്ങിയപ്പോൾ സെൽവരാജ് അവനെ വിലക്കി.

സെലവൻ ഇതിനിടയിൽ ജീവയെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. അതേ സമയം തന്നെ  ടെക്ക് ടീം ടോറസ് ലോറിയെയും ഡ്രൈവറിനെയും കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ്.  നഗരത്തിലെ പ്രമുഖ ഹോസ്പിറ്റിൽ മാനേജ്മെൻ്റെനെ ADGP വിളിച്ചു പറഞ്ഞതനുസരിച്ചു VIP റൂം അടക്കം എല്ലാം റെഡിയായി. അർജ്ജുൻ എത്തിയപ്പോഴേക്കും ഡോക്ടർമാരുടെ ഒരു ടീം തന്നെ അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

അർജ്ജുൻ എത്തിയ ഉടനെ ഒന്നു കൂടി സ്കാനിംഗും വിദഗ്‌ധ പരിശോധനയും നടത്തിയ ശേഷമാണ്  VIP റൂമിലേക്ക് മാറ്റിയത്.  കൂടുതൽ സുരക്ഷക്കായി ആ

💬 Comments

View all comments