0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

മാഡം മനഃപൂർവ്വം ഇടിച്ചത് ആണ് എന്ന് ഒന്നിലധികം പേര് പറഞ്ഞിട്ടുണ്ട്. ഇത് attempt murder വകുപ്പ് കൂടി FIR ഇടണോ? ഞാൻ മാഡത്തിനോട് ചോദിച്ചിട്ട് ചെയ്യാം എന്ന് കരുതിയാണ് വിളിച്ചത്. “

ഒരു നിമിഷത്തേക്ക് ലെനക്ക് എന്തു പറയണം എന്നായി. ഇച്ചായന്മാരാണെങ്കിൽ ?

“FIR ഇട്ട് സ്റ്റേറ്റ്മെൻ്റെ എടുക്കു. പിന്നെ പെട്ടന്ന് തന്നെ ലോറി പോയ സമയത്തുള്ള  CCTV ദൃശ്യങ്ങൾ ഒക്കെ കളക്ട ചെയ്യണം. visuals  ഒന്നും നശിപ്പിക്കരുത് എന്ന് പ്രത്യേകം പറയണം. വാഹന നമ്പർ കിട്ടിയാൽ അപ്പോൾ തന്നെ എല്ലാ സ്റ്റേഷനിലേക്കും wireless മെസ്സേജ് പാസ് ചെയ്തോണം  പിന്നെ സംഭവം കണ്ട  രണ്ട് മൂന്നു പേരെ വിറ്റൻസ് ആക്കി സ്റ്റെമെൻ്റെ റെക്കോർഡ് ചെയ്യണം. കോടതിയിലും വന്ന് സാക്ഷി പറയാൻ പറ്റുന്നവർ മതി. “

“Ok മാഡം പക്ഷേ ആ സിക്കുകാരൻ ഇങ്ങേരു ഹിന്ദിയോ പഞ്ചാബിയോ എന്തോ ആണ് പറയുന്നത്. അത് വെച്ച് എങ്ങനെ statement എടുക്കും ?”

“അത് നമുക്ക് നോക്കാം. “

“പിന്നെ മാഡം കാർ impound ചെയ്യട്ടെ. ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്. പിന്നെ ബ്ലോക്ക് ഒഴുവാക്കാൻ സൈഡിലേക്ക് തള്ളി ഇട്ടായിരുന്നു “

“അതൊക്കെ വേണ്ട പോലെ ചെയ്തോളു

ഹോസ്പിറ്റലിൽ നിന്ന് എന്താണ് വിവരം?”

“അത് മാഡം ഞാൻ രണ്ട് പ്രാവിശ്യം വിളിച്ചിരുന്നു ഡോക്ടർ busy ആണ് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞത്. പിന്നെ എനിക്ക് പരിചയമുള്ള ഒരു അറ്റൻഡർ ഉണ്ട് അവനെ വിളിച്ചപ്പോൾ ആ പയ്യന് വലിയ കുഴപ്പമില്ല എന്നാണ് പറഞ്ഞത്. “

“മുകളിൽ നിന്ന് ആരെങ്കിലും സ്റ്റേഷനിലേക്ക് വിളിച്ചോ?

“ഇല്ല

💬 Comments

View all comments