0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 995

" പെട്ടന്ന് അവൻ പറഞ്ഞു തുടങ്ങിയിട്ട് പകുതിക്ക് വെച്ച് വിഴുങ്ങി.

ഞാൻ അവനെ  ഒന്ന് നോക്കി.  ഇതൊക്കെ കണ്ടിട്ട് അവൾ ചിരിക്കുന്നുണ്ട്. ചിരി കടിച്ചു പിടിച്ചു എന്ന് പറയുന്നതായിരിക്കും ശരി. ഇതിൽ ഇത്ര മാത്രം ചിരിക്കാൻ എന്തിരിക്കുന്നു.

രാഹുലും വന്നിരുന്ന ഫുഡ് എടുത്ത ശേഷമാണ് അന്ന അവളുടെ പ്ലേറ്റിലേക്ക് വിളമ്പിയത്.

ഞങ്ങൾ രണ്ട് പേരും കഴിക്കുന്ന പ്ലേറ്റിലേക്ക് നോട്ടം ഒതുക്കിയാണ് കഴിക്കുന്നെങ്കിൽ അവൾ ഞങ്ങളെ നോക്കിയാണ് കഴിക്കുന്നത്. അകെ ടെൻഷൻ നിറഞ്ഞ അന്തരീക്ഷം. ഫുഡിന് ടേസ്റ്റ് പോലും തോന്നുന്നില്ല. പക്ഷേ അവൾ കൂൾ ആയിട്ട് ചെറു പുഞ്ചിരിയോടെയാണ് കഴിക്കുന്നത്.

മണി ചേട്ടൻ ചായ കൊണ്ട് വന്ന് വെച്ച്. അവർ തമ്മിൽ കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്

"അതെ ഞാനും നിങ്ങളുടെ ഒപ്പം വന്നോട്ടെ"

അയ്യോ എന്തൊരു പാവം.

ഞാൻ വീണ്ടും കഴിക്കൽ തുടർന്ന്. രാഹുൽ അവളെ അന്ധാളിച്ചു നോക്കി പിന്നെ എന്നെയും. അവൻ ആ കാര്യത്തെ പറ്റി ചിന്തിച്ചിട്ട് പോലുമില്ല.

"അന്ന മോളേം കൂടി കൊണ്ട് പോ മക്കളെ."

അനുകൂല പ്രതീകരണം ഇല്ലാത്തത് കൊണ്ട് മണി ചേട്ടൻ വക റെക്കമ്മൻഡേഷൻ.

ഞാൻ ഒന്നും മിണ്ടാതെ കഴിപ്പവസാനിപ്പിച്ചു എഴുന്നേറ്റു കൈ കഴുകാൻ പോയി

"അവൾ വല്ല യൂബെറും വിളിച്ചു പൊക്കോളും മണിച്ചേട്ടാ"

വേറെ ആരുമല്ല രാഹുലാണ് പറഞ്ഞത്. സുബാഷ് മൈ ബോയ്.

അവളുടെ പ്രതീകരണം അറിയാനായി ഞാൻ നോക്കി. ഒരു കുലുക്കവുമില്ല ഒന്നും സംഭവിക്കാത്ത പോലെ ഇരുന്ന് തിന്നുന്നു. പക്ഷേ മണി ചേട്ടന് വിഷമം ആയി എന്ന് തോന്നുന്നു. ആൾ അടുക്കളയിലേക്ക് വലിഞ്ഞു.

രാഹുൽ കഴിപ്പ് അവസാനിപ്പിച്ചു എഴുന്നേറ്റപ്പോൾ

💬 Comments

View all comments