0%

Chapter Title : ജീവിതമാകുന്ന നൗക 13 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

സ്റ്റാഫ് അവരുടെ മുൻപിലെ സിസ്റ്റം നോക്കി.

“സാർ അങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്തിട്ടില്ല. ചിലപ്പോൾ പരിക്കൊന്നും കാണില്ലായിരിക്കും. അങ്ങനയാണെങ്കിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടാകില്ല. “

“ഇല്ല അവനെ ഇവിടെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്‌ എന്നാണല്ലോ അവൻ്റെ കൂട്ടുകാരൻ പറഞ്ഞത്. ഡോക്ടറുടെ ഒന്ന് ചോദിക്കാമോ സിസ്റ്റർ. “

“ജോൺസൺ ഡോക്ടർ 7 മണിക്ക് തന്നെ  പോയെല്ലോ. “

“വേറെ നഴ്‌സ്‌മാർ ആരെങ്കിലും?”

“അപ്പുറത്തു അപ്പുറത്തു നഴ്‌സ്‌ സ്റ്റേഷനിൽ പോയി സിസ്റ്റർ ജാനറ്റിനെ കാണു. അവർക്ക് ഒരു പക്ഷേ അറിയാമായിരിക്കും.”

ഭദ്രൻ നേരെ നഴ്‌സ്‌ സ്റ്റേഷനിലേക്ക് ചെന്ന്.

“സിസ്റ്റർ ജാനറ്റ്?”

“ഞാനാണ്. എന്തു സഹായം വേണം. “

“വൈകിട്ട് ഒരു ആക്സിഡൻറെ കേസ് ഒരു കോളേജ് സ്റ്റുഡൻറ്. അയാളെ ഏത് റൂമിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”

“CT സ്‌കാൻ നടത്തിയ ശേഷം ഉടനെ തന്നെ  പുള്ളിയെ ട്രാൻസ്ഫർ ചെയ്തേല്ലോ.”

“അത്രയും സീരിയസ് ആണോ പരിക്ക്?”

“അയ്യോ സാർ കണ്ടിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ trauma care facility ഉള്ള ആംബുലൻസിലാണ് കൊണ്ട് പോയത്. കൂടുതൽ ഡീറ്റെയിൽസ് ഡോക്ടറിനോട് ചോദിക്കണം. ജോൺസൺ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോയെല്ലോ.”

“ഏതു ഹോസ്പിറ്റലിലേക്കാണ് എന്ന് അറിയാമോ?”

“അത് എനിക്കറിയില്ല സാർ. ഡോക്ടർക്ക്  അറിയാമായിരിക്കും.”

“താങ്ക്യൂ സിസ്റ്റർ.”

സീരിയസ് കണ്ടീഷൻ ആണെങ്കിൽ ഡിസ്ചാർജ് ചെയ്യുകയില്ലല്ലോ. എന്നിട്ടും മാറ്റണമെങ്കിൽ. ലെന മാഡത്തെ വിളിച്ചു കാര്യങ്ങൾ അറിയിക്കണം എന്ന് തോന്നിയെങ്കിലും അത് ചെയ്‌തില്ല. ഒരു പക്ഷേ ലെന മാഡത്തിൻ്റെ ഫോൺ വരെ ചോർത്തുന്നുണ്ടാകാം.

സി.ഐ ഭദ്രൻ ഹോസ്പിറ്റൽ വക ആംബുലൻസ് പാർക്ക് ചെയ്‌ത ഭാഗത്തേക്ക് പോയി. അവിടെ ആശുപത്രി വക രണ്ടു ആംബുലൻസുകൾ കിടക്കുന്നുണ്ട്. 

💬 Comments

View all comments