0%

Chapter Title : ജീവിതമാകുന്ന നൗക 2 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 936

ഞങ്ങൾ എല്ലാ വീക്കെൻഡ്‌സും വരാമെല്ലോ" അർജുൻ പറഞ്ഞു.

പിന്നെ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.

ബുധനാഴ്ച്ച ക്ലാസ്സ് തുടങ്ങും. ആദ്യ മൂന്നു ദിവസം ഒറിയൻ്റെഷൻ പിന്നെ റെഗുലർ ക്ലാസ്.  പിന്നീടുള്ള 3 4 ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയി.

കുറച്ചു ഫോർമൽ ഷർട്സും, ടൈ,  ട്രൗസേഴ്സും ഈരണ്ടു ജോഡി ഷൂസും suitcase  ഒക്കെ വാങ്ങി, കാരണം ഫോർമൽസ് നിർബന്ധം ആണ് പിന്നെ ബ്ളാസർസ് ഉണ്ട് കോളേജ് വക ആഴ്ചയിൽ 2 ദിവസവും സെമിനാർസ് ഉള്ള ദിവസം ബെളസർസും ടൈയും നിര്ബന്ധമാണ്.

"ഐഐഎം പോലും ഇല്ലാത്ത വേഷം കെട്ടലുകൾ ആണെല്ലോ ഇവിടെ"

അർജുൻ ഓർത്തു.

ഇതേ സമയം തന്നെ അരുൺ മന്ത്രിയുടെ റെക്കമ്മൻഡേഷനോട് കൂടി TSM കോളേജിൽ എംബിഎ ഫാക്കൽറ്റിയായി ജോലിയിൽ പ്രവേശിച്ചു. സെൽവൻ ഹോസ്റ്റലിലെ മെസ്സിൽ പാചകക്കാരൻ ആയും കയറിക്കൂടി. പിന്നെ ജീവ പറഞ്ഞപോലെ കോളേജ് ഹോസ്റ്റലിൻ്റെയും കോളേജിൻ്റെയും ഏകദേശം മധ്യത്തിൽ ആയി  ഒരു വീട് എടുത്ത് ഓപ്പറേഷനൽ ഓഫീസ് ആക്കി പ്രവർത്തനം ആരംഭിച്ചു. അരുണും ടെക്നിക്കൽ ടീമും അവിടെ തന്നെ ആണ് താമസവും.

ചൊവ്വാഴ്ച ഉച്ചയോടെ മണി ചേട്ടനോട് യാത്രയും പറഞ്ഞു ഒരു യൂബെറും വിളിച്ചു ഹോസ്റ്റലിലേക്ക് എത്തി .

"ഡാ സെയിം റൂം ആയിരിക്കൂമോടാ"

രാഹുൽ എന്നോട് ചോദിച്ചു

“ആകാൻ ചാൻസ് വളരെ കുറവാണ് “

ഹോസ്റ്റലിൽ ചെന്ന് വാർഡനെ കണ്ടു. ആണുങ്ങളുടെ ഹോസ്റ്റൽ ക്യാമ്പസ്സിന് പുറത്താണ്. 1 st  ഇയർ പിള്ളേർക്ക് താഴയും 2 nd ഇയർ പിള്ളേർക്ക് മുകളിലും ആണ് റൂം പിന്നെ ഹോസ്റ്റലിൽ ഉള്ളവർക്ക് ഉച്ചക്ക് കോളേജ്  ക്യാൻറ്റിനിൽ

💬 Comments

View all comments