0%

Chapter Title : ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 243

സഹായിക്കുന്നുണ്ട്. ഇരിക്കാൻ സ്ഥലമൊന്നും ബാക്കി ഇല്ല പുറത്തേക്കിറങ്ങി നിൽക്കാം എന്ന് വിചാരിച്ചപ്പോളേക്കും മാത്യു അവിയലിൻ്റെ പാത്രം വിളമ്പാനായി എൻ്റെ കയ്യിലോട്ട് തന്നു. സദ്യ വിളംബി പരിചയമില്ലെങ്കിലും ഞാനും വിളമ്പാൻ കൂടി. മുണ്ടുടുത്തു കുനിഞ്ഞു വിളമ്പണം. കുനിയാൻ കുഴപ്പമൊന്നുമില്ലാ പക്ഷേ മുണ്ട് അഴിഞ്ഞു പോകുമോ എന്നായിരുന്നു എൻ്റെ പേടി. കുറച്ചു നേരം വിളമ്പി തുടങ്ങിയപ്പോളേക്കും ആ പേടി അങ്ങ് പോയി.

അൽപ്പ സമയത്തിനകം അന്നയും കൂട്ടുകാരിയകളും ക്യാൻറ്റിനിലേക്ക് കയറി വന്നു. സ്ഥലമില്ല എന്ന് കണ്ടതും അവളുടെ കൂട്ടുകാരികൾ തിരിച്ചു പുറത്തേക്കിറങ്ങി. എന്നാൽ അന്ന നേരെ പോയി സാരി വലിച്ചു ചുറ്റി അരയിൽ തിരുകിയിട്ട് സദ്യ കഴിക്കുന്നവർക്ക് ജഗ്ഗിൽ നിന്ന് വെള്ളം പകർന്നു കൊടുക്കാൻ തുടങ്ങി. രാവിലെ അങ്ങനെ പറഞ്ഞതിൻ്റെ കുറ്റ ബോധത്തിൽ ഞാൻ അവളെ ഒന്ന് നോക്കിയെങ്കിലും അവൾ എൻ്റെ ഭാഗത്തേക്ക് നോക്കുന്നു പോലും ഇല്ല.

ഞാൻ വിളമ്പിക്കൊണ്ടിരുന്ന അവിയൽ പാത്രം റീഫില്ല് ചെയ്യാൻ ചെന്നപ്പോൾ അതവിടെ വാങ്ങി വെച്ചിട്ട് മെസ്സിലെ ചേട്ടൻ വലിയ പായസത്തിൻ്റെ പാത്രം വച്ചു നീട്ടി. പായസം വിളമ്പൽ കൂടുതൽ ശ്രമകരമായ തോന്നി കാരണം എല്ലാവർക്കും പേപ്പർ ഗ്ലാസിൽ ഒഴിച്ച് കൊടുക്കണം. എൻ്റെ ശ്രദ്ധ വിളമ്പലിൽ മാത്രമായി മാറി. തൊട്ടു പിന്നിൽ ആരോ ഉണ്ട് എന്ന് തോന്നിയെങ്കിലും ഞാൻ മൈഡാക്കാതെ പായസം കറക്റ്റ് ആയി ഗ്ലാസ്സിലേക്ക് പകർത്തുന്നതിൻ്റെ ശ്രദ്ധയിൽ ആയിരുന്നു.

വിളമ്പി വിളമ്പി ഞാൻ മുന്നോട്ട് നീങ്ങിയതും പെട്ടന്ന് ഉടുത്തിരുന്ന മുണ്ട് എവിടെയോ കുരുങ്ങി അഴിഞ്ഞു പോകുന്നതായി തോന്നി. രണ്ടും കല്പിച്ചു മുണ്ട് പിടിക്കാൻ നോൽക്കിയപ്പോളേക്കും മുണ്ട് മുഴവനായി താഴെ വീണു കിടക്കുന്നു. അന്ന എൻ്റെ ബാക്കിൽ നിന്ന് ഒന്നുമറിയാത്ത പോലെ അപ്പുറത്ത സൈഡിലേക്ക് ഓടി മാറി. ഞാൻ ആണെങ്കിൽ ഷർട്ടിൻ്റെ താഴെ ഷെഡ്ഢി പുറത്തും. മുൻപിൽ കഴിക്കാൻ ഇരിക്കുന്നവരുടെ ഇടയിൽ നിന്ന് ചിരി പൊട്ടി തുടങ്ങി. പെട്ടന്നുള്ള റിയാക്ഷനിൽ കൈയിൽ ഇരുന്ന പായസ പാത്രം താഴേക്കിട്ടു മുണ്ട് വാരിയെടുത്തു. പാത്രം വീണ് ശബ്ദം കേട്ടതും കഴിച്ചുകൊണ്ടിരുന്ന ബാക്കി ഉള്ളവരും കൂടി അർദ്ധ നഗ്നനായി നിൽക്കുന്ന എന്നെ കണ്ടു. അതോടെ മെസ്സ് ഹാളിൽ കൂട്ട ചിരിയായി.

💬 Comments

View all comments