Chapter Title : ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]
എതെങ്കിലും ആക്റ്റീവ് NIA ഓപ്പറേഷൻ ഉണ്ടോ എന്ന് ആരാഞ്ഞു. കുറെ നാളായി അന്വേഷിക്കുന്ന ബോംബ് സ്ഫോടന കേസ് അല്ലാതെ വേറെ അന്വേഷണം ഒന്നും തന്നെ ഇല്ല എന്നായിരുന്നു മറുപടി.
എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ലെന പോൾ IPS, ഇൻ്റെലിജൻസ് ADGP യുടെ ഓഫീസിലേക്ക് വിളിച്ചു. കാൾ കണക്ട് ആയി ADGP ഫോൺ എടുത്തതും അവരുടെ അടുത്ത് ചൂടായി.
“താൻ എന്തു പണിയാണ് അവിടെ കാണിക്കുന്നത്. പേർസണൽ കാര്യത്തിന് ആണോ ഫോഴ്‌സിനെ മിസ്യൂസ് ചെയുന്നത്. നാളെ രാവിലെ 9 മണിക്ക് തന്നെ എൻ്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്‌ത് ഡീറ്റൈൽഡ് എസ്പ്ലനേഷൻ തരണം. പിന്നെ ഈ സംഭവത്തെ കുറിച്ച് താനടക്കം ഒരാളും അവിടെ ചികയാൻ നിൽക്കേണ്ട."
ഇത്രയും പറഞ്ഞിട്ട് ADGP ഫോൺ കട്ട് ചെയ്‌തു.
സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ IPS തരിച്ചു നിൽക്കുകയാണ്, എന്താണ് സംഭവിച്ചത് എന്നവർക്ക് മനസ്സിലായില്ല. എന്തായാലും നാളെ അങ്ങേരെ കാണുമ്പോൾ വ്യക്തത വരും. അപ്പോഴാണ് മേശ പുറത്തിരിക്കുന്ന ADGP യുടെ ഫാക്സ് ശ്രദ്ധയിൽ പെട്ടത്. അവര് പുറത്തു പോയപ്പോൾ വന്നതാണ്. അവൻ്റെ അറസ്റ്റ് അറിയിച്ച വയർലെസ്സ് മെസ്സേജ് കിട്ടിയതിനു പിന്നാലെ തന്നെ തനിക്കു ഫാക്സ് എത്തിയിരിക്കുന്ന. രണ്ടും തമ്മിൽ ഉള്ള ആ ഇടവേളയിൽ നിന്ന് തന്നെ ഏതോ ആക്റ്റീവ് ഓപ്പറേഷനിൽ ആണ് അറിയാതെ ആണെങ്കിലും താൻ ഇടപെട്ടിട്ടുള്ളത്.
അവര് വേഗം തന്നെ ഡ്രൈവറിനെ കൂട്ടി വീണ്ടും അന്നയുടെ കോളേജിലേക്ക് പോയി എന്നിട്ട് ഡയറക്ടർ മീരയെ കണ്ട് സംഭവത്തിൻ്റെ CCTV ഫുറ്റേജ് ഒരു പെൻഡ്രൈവിൽ വാങ്ങി. നാളെ ഇൻ്റെലിജൻസ് ADGP യെ കാണുമ്പോൾ ആവിശ്യം വന്നാൽ തൻ്റെ ഭാഗം ന്യായീകരിക്കാൻ.
വൈകിട്ട് വീട്ടിൽ എത്തി അന്നയോട് കാര്യങ്ങൾ തിരക്കിയെങ്കിലും അവൾ ഒന്നും തന്നെ വിട്ടു പറഞ്ഞില്ല. പപ്പയും ജോസച്ചായനും അറിയരുത് എന്നവൾ വാശി പിടിച്ചു.
“അപ്പച്ചി തെറ്റ് മുഴുവൻ എൻ്റെ ഭാഗത്താണ്. അന്ന് ഓണത്തിൻ്റെ അന്ന് എല്ലാവരുടെയും മുൻപിൽ ഞാൻ അവനെ അപമാനിച്ച കാരണം ആണ് ഇതൊക്കെ നടന്നത്. പപ്പയും കൊച്ചാപ്പയും അറിയരുത് അപ്പച്ചി. അറിഞ്ഞാൽ അവര് അവനെ കൊല്ലും എൻ്റെ പഠിപ്പും നിർത്തും
💬 Comments
View all comments