0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 878

എനിക്ക് തോന്നി. പക്ഷേ അവളുടെ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. ഫസ്റ്റ് പീരീഡ് മീര മാം ക്ലാസ്സിൽ കയറി വന്നു കഴിഞ്ഞ ആഴ്ച്ച നടന്ന പരീക്ഷയുടെ ഉത്തര കടലാസുകൾ വിതരണം നടത്തി, ആദ്യ പേര് വിളിച്ചത് അവളുടെ, മാർക്ക് പൂജ്യം. ഞാൻ തിരിച്ചു വന്ന ദിവസത്തെ എക്സാം.  ബാക്കി വിഷയങ്ങളിലും അവൾക്ക് മാർക്ക് വളരെ കുറവായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ മാർക്ക് കുറഞ്ഞതിൽ എനിക്ക് ചെറിയ കുറ്റ ബോധം തോന്നി.”

വൈകിട്ടു  ഹോസ്റ്റലിൽ എത്തിയതും  അന്ന രണ്ടു പേരെ ഫോണിൽ  വിളിച്ചു. ആദ്യം വിളിച്ചത് ബാലൻ ചേട്ടനെ ആയിരുന്നു. പുള്ളി വണ്ടി രജിസ്‌ട്രേർ ചെയ്തിരിക്കുന്നത് ഒരു ജേക്കബ് ജോർജിൻ്റെ പേരിൽ ആണെന്ന് പറഞ്ഞു അഡ്രസ്സും കൊടുത്തു. അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ ആയിരിക്കും എന്ന് അവൾക്കു തോന്നി. രണ്ടാമത് വിളിച്ചത് അവളുടെ ചെന്നൈയിൽ ഉള്ള കൂട്ടുകാരി ലക്ഷ്മിയെ ആണ്. പക്ഷേ അവളുടെ ഉത്തരം അവളെ ശരിക്കും ഞെട്ടിച്ചു.

"എളി നീ പറഞ്ഞ മാതിരി  രണ്ടു പേരെ കുറിച്ചും ഞാൻ അന്വേഷിച്ചു. അവർ ഇങ്കെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് എന്നല്ല ഒരു സ്ട്രീം പോലും ഇന്ത കോളേജിൽ  പഠിച്ചിട്ടില്ല. എൻ്റെ കൂട്ടുകാരിയുടെ അക്ക അങ്കെ  ഫാക്കൽറ്റി ആണ് പുള്ളിക്കാരി പറയുന്നത് ഒന്നെങ്കിൽ നിനക്ക് കോളേജ് മാറി പോയതാകും അല്ലെങ്കിൽ തിരുട്ട് പസങ്കൾ അകാൻ ചാൻസിറുക്ക്‌  വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു അഡ്മിഷൻ നേടിയതാകാം."

അവൾ നന്ദി പറഞ്ഞിട്ടു ഫോൺ വെച്ച്.

ഇനി കോളേജ് വല്ലതും തെറ്റി പോയതാണോ?  അങ്ങനെ ആണെങ്കിൽ തന്നെ രണ്ടു പേരുടെയും FB പേജിൽ ഒരുപോലെ തെറ്റ്

💬 Comments

View all comments