0%

Chapter Title : ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 880

ഗ്രൂപ്പ് പ്രെസെൻ്റെഷൻ ഉണ്ട്. അഞ്ചു മുതൽ പത്തു പേരുടെ വരെ ഗ്രൂപ്പുകൾ ആണ് ഫോം ചെയ്യാറ് ഇത്തരം ഗ്രൂപ്പ് പ്രെസെൻ്റെഷനുകളുടെ മാർക്ക് ഇൻ്റെർണൽ മാർക്കിൽ കൂട്ടും. അക്ഷരമാല ക്രമത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ ഞാനും അന്നയും ഒരേ ഗ്രൂപ്പിൽ വരും. അവളുടെ കൂട്ടുകാരി അനുപമയും പെടും എൻ്റെ ഗ്രൂപ്പിൽ. ആദ്യമൊന്നും അനുപമയും ഗ്രൂപ്പ് ആക്ടിവിറ്റിക്കിടെ എന്നോട് മിണ്ടാറില്ല. പക്ഷേ വിഷയങ്ങളിൽ ഉള്ള ആഴത്തിലുള്ള അറിവ് കാരണം  ഗ്രൂപ്പിലെ എല്ലാവരും അത്തരം പ്രെസെൻ്റെഷനുകളിൽ എൻ്റെ സഹായം തേടുമായിരുന്നു. രണ്ട് മൂന്ന്  ഗ്രൂപ്പ് പ്രെസെൻ്റെഷനുകൾ കഴിഞ്ഞപ്പോൾ അനുപമയും വിഷയ സംബന്ധമായ സംശയങ്ങൾ ചോദിച്ചു തുടങ്ങി. വേറെ ഒരു പ്രശനം ഗ്രൂപ്പ്  പ്രെസെൻ്റെഷനുകൾക്ക് ഉള്ള പവർ പോയിൻ്റെ സ്ലൈഡുകൾ ആണ്. അത് എല്ലാവരും കൂടി ഒരുമിച്ചിരുന്നുണ്ടാക്കി ഏതു ഭാഗങ്ങൾ ആരൊക്കെ കവർ ചെയ്യണം എന്ന് തീരുമാനിക്കണം. അത് കൊണ്ട് ഗ്രൂപ്പ് മെമ്പർമാർ തമ്മിൽ ഇൻ്റെറാക്ഷൻ അത്യാവിശ്യമാണ്.

ഞാനും അന്നയും ഇത്തരം ഗ്രൂപ്പ് ആക്ടിവിറ്റികളിൽ പോലും പരസ്പരം സംസാരിക്കാറില്ല. അറിയാതെ നോട്ടം വന്നാൽ തന്നെ രണ്ടു പേരും നോട്ടം മാറ്റി കളയും, എനിക്ക് അന്നയുടെ അടുത്തു സാദാരണ പോലെ സംസാരിക്കണം എന്നുണ്ട് എങ്കിലും എൻ്റെ ഉള്ളിലെ കുറ്റബോധം എന്നെ അതിൽ നിന്ന് പിൻവലിച്ചു, അവൾക്ക് ഇനിയും എന്നെ പേടിയാണോ? ഞാൻ സംസാരിച്ചാൽ അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ  അങ്ങനെ പല പല ചിന്തകളാൽ ഞാൻ അവളിൽ നിന്നകലം പാലിച്ചു.

അന്നയുടെ കാര്യങ്ങളും വ്യത്യസ്‌തമല്ല അവളുടെ അന്വേഷണ ഡയറിയുടെ പേജുകളിൽ അർജ്ജുവിനെ കുറിച്ച് അവൾ കാണുന്നതും അനുഭവിക്കുന്ന കാര്യങ്ങളും എഴുതാൻ തുടങ്ങി. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ അവൾ 

💬 Comments

View all comments