0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1K

പോലും. കുര്യനങ്കിൾ എങ്ങാനും അറിഞ്ഞാൽ തീർന്നത് തന്നെ. പോരാത്തതിന് കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന പെണ്ണാണ് അതോർത്തപ്പോൾ അവന് പേടി തോന്നി.

സെലീന ആന്റിയും അവരുടെ മുഖഭാവം മാറിയത് ശ്രദ്ധിച്ചിരുന്നു. അവർക്ക് എന്ധോ നുണ പറഞ്ഞതായി സംശയം തോന്നി എന്ന് എനിക്ക് മനസ്സിലായി. ഒന്നുമില്ലെങ്കിലും ഒരു ഡിപ്പാർട്മെന്റ് HOD അല്ലേ .  എത്ര പിള്ളേരെ കണ്ടിരിക്കുന്നു എത്ര നുണകൾ കേട്ടിരിക്കുന്നു.

ഞാൻ വേഗം തന്നെ മൊബൈൽ തുറന്നു അർജ്ജുവും ഞാനും നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു. അവർ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേ റൂമിലേക്ക് പോയി. സ്റ്റീഫനും ജിനുവും എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നോക്കാനെ പോയില്ല. ആന്റി പോയ മുറിയുടെ വാതിലിൽ തന്നെ നോക്കിയിരുന്നു. അൽപ്പ സമയം കഴിഞ്ഞു അവർ 2016  ലെയും 2017 ലെയും  ഇയർ ബൂക്കുമായി വന്നു.  അത് എനിക്ക് തന്നു, ആദ്യം 2016 ലെ ഇയർ ബുക്ക് പരിശോദിച്ചു. കുറെ കവിതകളും കഥകളുമൊക്കെ ഉണ്ട്. ഇത് മനസിലാക്കിയിട്ടാണെന്ന് തോന്നുന്നു ആന്റി ബുക്ക് എൻ്റെ കൈയിൽ നിന്ന് തിരിച്ചു വാങ്ങിയിട്ട് ഫോട്ടോ ഉള്ള ഒരു പേജ് തപ്പിയെടുത്തു തന്നു എന്ധോ ഇൻടെർ കോളേജ് റോബോട്ടിക്‌സ് വാറിൽ വിജയിച്ചതിനു  അർജ്ജു സമ്മാനം വാങ്ങുന്നതിൻ്റെ  ഒരു ഫോട്ടോ. അത് പോലെ തന്നെ ബോസ്ക്സിങ് ചാമ്പ്യൻ ആയിട്ടുള്ള  വേറെ ഒരു ഫോട്ടോയും ഉണ്ട്.  പിന്നെ ഫൈനൽ ഇയർ സ്റ്റുഡന്റ്സിൻ്റെ ഗ്രൂപ്പ് ഫോട്ടോകൾ. അതിൽ കംപ്യൂട്ടർ സയൻസ് ബാച്ചിൻ്റെ ഫോട്ടോയിൽ അർജുവും രാഹുലും അടുത്തടുത്ത് നിൽക്കുന്ന ഒരു ഫോട്ടോ.

2017 ലെ ഇയർ ബുക്കിൽ തുടക്കത്തിൽ തന്നെ

💬 Comments

View all comments