Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
സെന്തിലിൻ്റെ കഴുത്തറുത്തു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സെന്തിൽ പിടഞ്ഞു മരിച്ചു. അതിന് ശേഷം സലീമും അദീലും കൂടി ബോഡി റോഡിൽ നിന്ന് കാണാത്ത രീതിയിൽ മാറ്റി. ആദീൽ നേരത്തെ നിശ്ചയിച്ച പോലെ സെന്തിലിൻ്റെ ബൈക്കും ബാഗുമെടുത്തു പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു ഫാക്ടറിയിലേക്ക് പോയി. സലീം അവരെ പിന്തുടർന്നു. ജാഫറിനെ വിളിച്ചു നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്ക് വരാൻ പറഞ്ഞു.
ഡെലിവറി നൽകാനുള്ള ലൊക്കേഷനിൽ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങിയപ്പോൾ മുതൽ സെന്തിലിൻ്റെ മൊബൈൽ ഫോണിൽ കാളുകൾ വന്ന് തുടങ്ങി. കാരണം ബ്ലൂ റോസ് ഓരോ ഡെലിവറി നടക്കും വരെ ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് ഉണ്ടായിരുന്നു
ഡ്രഗ്സ് ഡെലിവറി ലഭിക്കാനുള്ള സമയം കഴിഞ്ഞതും സലീം ഡാർക്ക് വെബിൽ ബ്ലൂ റോസ് ചാറ്റിൽ കയറി ഓർഡർ ചെയ്‌ത സ്റ്റഫ് കിട്ടിയില്ല എന്ന് പരാതിപ്പെടുകയും. സാധനം ലഭിക്കാത്തതിൻ്റെ നീരസം നല്ല രീതിയിൽ പ്രകടിപ്പിച്ചു.
ഫോൺ അടങ്ങിയ ബാഗും ബൈക്കും കാണാവുന്ന രീതിയിൽ ഫാക്ടറി കോമ്പൗണ്ടിൽ വെച്ചു. സലീമും അദീലും ജാഫറും ചെറിയ ഒരു പദ്ധിതി തയ്യാറാക്കി. വരുന്ന ആൾക്കാരുടെ എണ്ണവും അയുധങ്ങളും അനുസരിച്ചിരിക്കും സലീമിൻ്റെ പദ്ധിതിയുടെ വിജയം.
ഫാക്ടറിയിൽ അകത്തായി സലീമും അദീലും നിലയുറപ്പിച്ചു ജാഫർ വെളിയിലേക്ക് പോയി.
കെണി ഒരുക്കിയിരിക്കുന്നു. ഇനി ഇര വരണം. ബ്ലൂ റോസിലെ അടുത്ത ലെവൽ ലീഡർഷിപ്പ്.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വെളുത്ത സ്കോർപിയോ എത്തി അതിൽ നിന്ന് മൂന്നു പേർ പുറത്തേക്കിറങ്ങി മൂന്നു പേരും പരിസരം ഒക്കെ നിരീക്ഷിച്ചു കൊണ്ട് സെന്തിലിൻ്റെ ബൈക്കിനടുത്തേക്ക് നീങ്ങി. ഒരാൾ സെന്തിൽ എന്നുറക്കെ വിളിക്കുന്നുണ്ട്. രണ്ടാമൻ മൊബൈൽ ഫോണിൽ സെന്തിലിനെ വിളിക്കുന്നുണ്ട്.
ബൈക്കിൽ കിടക്കുന്ന ബാഗിൽ നിന്ന് മൊബൈൽ ഫോൺ അടിക്കുന്നുണ്ട്. രണ്ടു പേരും ബൈക്കിനടുത്തേക്ക് നീങ്ങി ബാഗ് പരിശോദിച്ചു സെന്തിലിൻ്റെ മൊബൈലും മയക്കുമരുന്നും ബാഗിൽ തന്നെയുണ്ട്. ബാഗ് പരിശോദിച്ചവൻ സാധനം എല്ലാം ബാഗിലുണ്ട് എന്ന് സ്കോർപിയോടെ അടുത്തു നിന്ന മൂന്നാമനോട് വിളിച്ചു പറഞ്ഞു. മൂന്നാമൻ ആണ് നേതാവ് എന്ന് സലീമിന് മനസ്സിലായി.
സ്റ്റഫ് പോയില്ല എന്നറിഞ്ഞതോടെ മൂന്നു പേരുടെയും ജാഗ്രതയിൽ സ്വല്പം കുറവ് വന്നു.
💬 Comments
View all comments