Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
ക്രിസ്‌മസ് ദിനത്തിൻ്റെ പിറ്റേന്ന് തന്നെ കീർത്തന തിരിച്ചെത്തി. ചെറിയമ്മ സ്ട്രിക്ട് ആയതിനാൽ റൂമിൽ തന്നെയിരുന്നു പഠിത്തം മാത്രമാണ് പണി. അങ്ങനെ ഇരുന്നപ്പോളാണ് അന്നയുടെ സമ്മാനത്തെ കുറിച്ചോർത്തത്. അത് തുറന്നു നോക്കാൻ അവൾ തീരുമാനിച്ചു.
വേണേൽ തിരിച്ചു പഴയതു പോലെ തന്നെ പൊതിഞ്ഞു വെക്കാം. അവൾ ഗിഫ്‌റ്റ് റാപ്പ് കീറാതെ ശ്രദ്ധിച്ചാണ് തുറന്നത്. ഉള്ളിൽ തെർമോകോളിൻ്റെ ഒരു ബോക്സ്. അതിനുള്ളിൽ പൊട്ടാതിരിക്കാൻ കുറെ വർണ്ണ കടലാസ്സ് ചീകി തിരുകി വെച്ചിട്ടുണ്ട്. അവൾ അതിൽ നിന്ന് ആ സമ്മാനം പുറത്തെടുത്തതും അവൾ ഞെട്ടി പോയി.
വളരെ മനോഹരമായ ഒരു സ്ഫടിക ഗോളം. കുലുക്കിയാൽ മഞ്ഞു വീണുകൊണ്ടിരിക്കും. അതിനകത്തു ഡാൻസ് ചെയുന്ന ഒരു രാജകുമാരനും രാജകുമാരിയും. നല്ല വില പിടിപ്പുള്ള ഇമ്പോർട്ടഡ് ഐറ്റം. തൻ്റെ ജീവതത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും മനോഹരമായ ഒരു ഡെക്കറേറ്റീവ് പീസ്
കൂടെ ഒരു ബോക്സ് ഫെർറോ റോഷെർ ചോക്കോലറ്റും ഭംഗിയുള്ള ഒരു ക്രിസ്മസ് കാർഡും.
പെട്ടന്നാണ് കീർത്തനക്ക് അത് കത്തിയത്. അന്നക്ക് അർജ്ജുവിനെ ഇഷ്ടമാണ് അല്ലാതെ ശത്രുവിന് ഇങ്ങനത്തെ ഒരു ക്രിസ്മസ് ഗിഫ്റ്റ് കൊടുക്കില്ല. അവൾക്ക് അന്നയോടെ വല്ലാത്ത ദേഷ്യം തോന്നി. കൂട്ടുകാരി ആയിട്ടു കൂടി തന്നെ ചതിച്ചു എന്ന് അവൾ ചിന്തിച്ചു. ഞങ്ങളുടെ ഇടയിൽ കയറി വരരുത് എന്ന് അന്ന പറഞ്ഞത് അവൾ ഓർത്തെടുത്തു
അവൾ ആ ഗിഫ്റ്റിൽ തന്നെ നോക്കി ഇരുന്നു. മുൻപിൽ ഇരുന്ന ഫെർറോ റോഷെർ ഒരെണ്ണം വായിലിട്ടു നുണഞ്ഞു. ആ മധുരം വായിൽ നിറഞ്ഞപ്പോളും അവളുടെ മനസ്സിൽ അന്നയോടുള്ള പകയാണ് നിറഞ്ഞത്. തന്നെ ചതിച്ചതിന് അന്നയോടെ പ്രതികാരം ചെയ്യണമെന്ന്
💬 Comments
View all comments