Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]
തന്നെ അർജ്ജുവിനായി ക്രിസ്മസ് സമ്മാനം തപ്പി തുടങ്ങി. ക്ലാസ്സ് കഴിഞ്ഞുള്ള സമയമാണ് അന്വേഷണം. കുറെ ഷോപ്പുകൾ കയറിയിറങ്ങിയെങ്കിലും അവൾക്ക് ഒരു ഗിഫ്റ്റിലും തൃപ്‌തിയായില്ല.
മൂന്ന് ദിവസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ഒരു ഷോപ്പിൽ ഒരു രാജകുമാരനും രാജകുമാരിയും ഡാൻസ് ചെയുന്ന ഒരു സ്ഫടികത്തിൻ്റെ ഗോളം കണ്ടെത്തി ഒറ്റ നോട്ടത്തിൽ തന്നെ അത് അവൾക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.
ഇമ്പോർട്ടഡ് ഐറ്റമായതു കൊണ്ട് നല്ല വിലയുണ്ട്. വില അന്നക്ക് ഒരു പ്രശ്നമല്ല. പലപ്പോഴായി അവളുടെ പപ്പ കൊടുത്ത കാശ് ബാങ്ക് അക്കൗണ്ടിൽ കിടക്കുന്നുണ്ട്
അർജ്ജു തൻ്റെ ഗിഫ്റ്റ് സ്വീകരിക്കുമോ എന്നായി അന്നയുടെ ചിന്ത . അതോ ഗിഫ്‌റ്റ് കൊടുക്കുമ്പോൾ തന്നെ കിട്ടുമ്പോൾ തന്നെ അർജ്ജുൻ എറിഞ്ഞുടക്കുമോ.
അത് കൊണ്ട് അന്ന ബുദ്ധിപൂർവം സെയിം പീസ് തന്നെ രണ്ടെണ്ണം വാങ്ങി. ഒരെണ്ണം അർജ്ജുൻ എറിഞ്ഞോടച്ചാലും രണ്ടാമെത്തെത് എടുത്തു കൊടുക്കാം. ആദ്യത്തേത് അർജ്ജുൻ കൊണ്ടുപോകുകയാണെങ്കിൽ രണ്ടാമത്തേത് തനിക്ക് സൂക്ഷിക്കാം. പിന്നെ രണ്ടു ബോക്സ് ഫെർറോറോഷർ ചോക്കോലേറ്റും വാങ്ങി. രണ്ടും വെവ്വേറെ നല്ല ക്രിസ്മസ് തീം റാപിൽ പൊതിഞ്ഞെടുത്തു. ക്രിസ്മസ് ദിനാഘോഷം അടുക്കും തോറും അന്നക്ക് ടെൻഷൻ കൂടി കൂടി വന്നു.
അർജ്ജുവും ആകെ കൺഫ്യൂഷനിൽ ആണ്. ഗിഫ്റ്റ കൊടുക്കേണ്ട എന്ന് തീരുമാനിച്ചെങ്കിലും മനസ്സിൽ എവിടെയോ ഒരു കുറ്റബോധം.
താൻ ഗിഫ്റ്റ കൊടുക്കാതിരുന്നാൽ അന്ന മാത്രമായിരിക്കും ഒരു ഗിഫ്റ്റും ലഭിക്കാത്ത വ്യക്തി. അടുത്ത പ്രശനം അന്ന ഗിഫ്റ്റ തന്നാൽ എന്തു ചെയ്യണമെന്നുള്ളതാണ്. ഗിഫ്റ്റ് സ്വീകരിക്കാതിരുന്നാൽ അത് പരസ്യമായി അവളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. അവസാനം എൻ്റെ ഈഗോ വിജയിച്ചു. അവസാനം ഒന്നും വാങ്ങി കൊടുക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു.
💬 Comments
View all comments