0%

Chapter Title : ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

കോൺസൈൻമെൻറ് രണ്ട് സ്ഥലങ്ങളിൽ എവിടെ നിന്നാണ് ഇറങ്ങുന്നത് എന്നവർക്കറിയില്ല

സലീം കണക്കു കൂട്ടിയത് പോലെ തന്നെ അവർ മുൻപ് കമ്പനി കൂടിയ സെന്തിൽ എന്ന പയ്യൻ ചിക്കൻ ഷോപ്പിൽ എത്തി സാധനം കളക്ട ചെയ്‌തു. സമയം വെച്ച് നോക്കിയാൽ മിക്കവാറും അത് അവരുടെ ഓർഡർ തന്നെ.

സെന്തിൽ തിരിച്ചു പോകുമ്പോൾ കാണാവുന്ന രീതിയിൽ ആദീൽ നിലയുറപ്പിച്ചു. പരിചയമുള്ള അദീലിനെ കണ്ടതും സെന്തിൽ വണ്ടി നിർത്തി. കുറച്ചു നേരം സംസാരിച്ച ശേഷം സെന്തിലിൻ്റെ  ഒപ്പം വെറുതെ കറങ്ങാൻ എന്ന രീതിയിൽ അദീലും വാഹനത്തിൽ കയറി. സലീം മറ്റൊരു വാഹനത്തിൽ അവരെ പിന്തുടർന്നു പോകുന്ന വഴി വിജനമായ സ്ഥലത്തു എത്തിയപ്പോൾ മൂത്രമൊഴിക്കണം എന്ന്  ആദീൽ പറഞ്ഞു.

ബൈക്ക് നിർത്തിയതും ആദീൽ കൈയിൽ കരുതിയ കത്തി ഉപയോഗിച്ചു സെന്തിലിൻ്റെ  കഴുത്തറുത്തു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സെന്തിൽ പിടഞ്ഞു മരിച്ചു. അതിന് ശേഷം സലീമും അദീലും കൂടി ബോഡി റോഡിൽ നിന്ന് കാണാത്ത രീതിയിൽ മാറ്റി. ആദീൽ നേരത്തെ നിശ്ചയിച്ച പോലെ സെന്തിലിൻ്റെ ബൈക്കും ബാഗുമെടുത്തു  പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു ഫാക്ടറിയിലേക്ക് പോയി.  സലീം അവരെ പിന്തുടർന്നു. ജാഫറിനെ വിളിച്ചു നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്ക്  വരാൻ പറഞ്ഞു.

ഡെലിവറി നൽകാനുള്ള ലൊക്കേഷനിൽ നിന്ന് മാറി സഞ്ചരിച്ചു തുടങ്ങിയപ്പോൾ മുതൽ സെന്തിലിൻ്റെ  മൊബൈൽ ഫോണിൽ കാളുകൾ വന്ന് തുടങ്ങി. കാരണം  ബ്ലൂ റോസ് ഓരോ ഡെലിവറി നടക്കും വരെ ലൈവ് ലൊക്കേഷൻ ട്രാക്കിംഗ് ഉണ്ടായിരുന്നു

ഡ്രഗ്സ് ഡെലിവറി ലഭിക്കാനുള്ള സമയം കഴിഞ്ഞതും  സലീം ഡാർക്ക് വെബിൽ ബ്ലൂ റോസ് ചാറ്റിൽ കയറി

💬 Comments

View all comments