0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

അന്ന ഏറ്റവും പുറകിലെ സീറ്റിലേക്കാണ് പോയത്. അന്ന ഇരുന്നതിൻ്റെ എതിർ വശത്തായി ഞാനും ഇരുന്നു. എന്തോ ആലോചിച്ചു അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.

ഞങ്ങൾ ഇരിക്കുന്നതിൻ്റെ  മുൻപിലായി രണ്ടു വരി ഒഴിച്ചിടാൻ ബീന മിസ്സിനോട് പറഞ്ഞിട്ട്  അരുൺ സർ ബാക്കി ഉള്ളവരെ വിളിക്കാൻ പോയി.  ബസ്സിൽ കയറുന്ന ഓരോരുത്തരും എന്നെയും അന്നയെയും മാറി മാറി നോക്കുന്നുണ്ട് ദീപു ബസ്സിൽ കയറിയില്ല നേരെ ട്രാവലറിൽ കയറി കാണും. കീർത്തനയാകട്ടെ ഇങ്ങോട്ട് നോക്കിയത് പോലുമില്ല. നേരെ ഏറ്റവും മുൻപിലുള്ള സീറ്റിൽ ഇരുന്നു.

ഞങ്ങളുടെ മുൻപിലെ വരിയിൽ  രണ്ട് സൈഡിലായി അരുൺ സാറും ബീന മിസ്സും ഇരുന്നു. വണ്ടി ഓടി തുടങ്ങിയതും ബീന മിസ്സ് ഉറങ്ങി. എല്ലാവരും എന്തൊക്കയോ അടക്കം പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ സിനിമ ഇട്ടു. ആരും സിനിമ കാണുന്നൊന്നുമില്ല പക്ഷേ അടക്കം പറച്ചിൽ കേൾകാതെയായി.

ഉച്ചക്ക് കഴിക്കാനായി ഏതോ ഒരു ഹോട്ടലിൽ നിർത്തി. എനിക്കും അന്നക്കും മാത്രം പാർസൽ വാങ്ങാം എന്ന് സാർ പറഞ്ഞു. എല്ലാവരും കഴിക്കാൻ പോയപ്പോൾ ഞാൻ ടോയ്‌ലെറ്റിൽ പോയി ഫ്രഷായി വന്നു. അന്ന  അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഒന്നും ചോദിക്കാനും പറയനും പോയില്ല. സാർ കൊണ്ടുവന്ന ഭക്ഷണം അവൾ കഴിച്ചിട്ടില്ല. പുള്ളി പുറത്തു പോയി രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് കൊണ്ട് വന്ന് കൊടുത്തു . ബീന മിസ്സ് വേഗം ഭക്ഷണം കഴിച്ചു വന്ന ശേഷം  അവളെ ഫ്രഷ് ആകാൻ ആണെന്ന് തോന്നുന്നു  നിർബന്ധിച്ചു കൂട്ടിക്കൊണ്ട് പോയി.

രാവിലെ പത്തു മണിയോടെ ജീവ കൊച്ചിയിലെത്തി. അർജ്ജു ബസ്സിൽ പോരുന്നതിനാൽ കാര്യങ്ങൾ മാറി മറഞ്ഞു.

💬 Comments

View all comments