Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
കേട്ടതും ജോസ് ചാടി കയറി കോളറിൽ പിടിക്കാൻ പോയി. പക്ഷേ ജീവ അപ്പോൾ തന്നെ ഇരു കൈ കൊണ്ടും ജോസിൻ്റെ കൈയ്യിൽ കയറി പിടിച്ചു.
“എവിടെയാടാ അന്ന ?”
“അതിനെകുറിച്ച് സംസാരിക്കാൻ തന്നെയാണ് ഞാൻ വന്നിരിക്കുന്നത്.“
ജീവ ജോസിൻ്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു. വന്നിരിക്കുന്നയാൾ ചില്ലറക്കാരൻ അല്ലെന്ന് ജോസിന് മനസ്സിലായി. ജോസ് പതുക്കെ പിൻവാങ്ങി
“ജോസേ നീ അങ്ങോട്ടിരുന്നെ. അയാൾ എന്താണ് എന്ന് വെച്ചാൽ പറയട്ടെ.”
കുര്യൻ പറഞ്ഞതോടെ ജോസ് അടങ്ങി.
ജീവ കുര്യൻ്റെ നേരെ തിരിഞ്ഞു നിന്ന് സംസാരിച്ചു.
“ഇവർ എന്താണ് സാറിൻ്റെ അടുത്ത് പറഞ്ഞിരിക്കുന്നത് എന്നറിയില്ല. പക്ഷേ അർജ്ജു നിങ്ങളുടെ മോളെ കടത്തികൊണ്ട് പോയതല്ല.അവൾ സ്വന്തം ഇഷ്ടപ്രകാരം പോയതാണ്.”
കുരിയൻ കാര്യം മനസ്സിലായി. മാർക്കോസിൻ്റെ മകൻ ജോണിയുമായിട്ടുള്ള കല്യാണത്തിന് നിർബന്ധിച്ചത് കൊണ്ടാണ് അന്ന പോയത് എന്ന്. എങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. അർജ്ജുവും ആയി എന്തെങ്കിലും അടുപ്പം ഉണ്ടോ എന്നായി അയാളുടെ ചിന്ത. ഇത് മനസ്സിലാക്കിയെന്നത് പോലെ ജീവ പറഞ്ഞു
“അർജ്ജുവും അന്നയും തമ്മിൽ ഇഷ്ടത്തിലാണ്.”
ഇത് കേട്ടതും ജോസിൻ്റെ കണ്ട്രോൾ പോയി
“ഞങ്ങളുടെ കുടുംബത്തിലെ പെണ്ണിനെ കുറിച്ച് വേണ്ടാതീനം പറയുന്നോടാ ചെറ്റേ”
ജീവ അൽപ നേരം ഒന്നും പറഞ്ഞില്ല. പകരം കൈയിൽ ഇരുന്ന ടാബ് തുറന്ന് അർജ്ജു അയച്ച ഫോട്ടോസ് കുരിയനെ കാണിച്ചു. ജോസും ലെനയും ടാബ് വാങ്ങി നോക്കി. അർജ്ജുവിനെ കെട്ടിപിടിച്ചു ഉറങ്ങുന്ന അന്ന അവർക്കത് കണ്ട് വിശ്വാസമായില്ല. സ്തംഭിച്ചു നിൽക്കുന്ന അവരോടായി ജീവ പറഞ്ഞു
“ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടെ മോളെ വിളിച്ചിറക്കാനോ ഒന്നും ശ്രമിക്കേണ്ട
💬 Comments
View all comments