Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
അകെ ദേഷ്യത്തിലാണ്. കുറെ തെറി കേട്ടു തല്ലിയില്ലന്നേ ഉള്ളു. അവൻ്റെ അടുത്ത് ഫോട്ടോ എടുത്ത കാര്യം ഒന്നും പറഞ്ഞില്ല. എങ്ങനെയെങ്കിലും ഹോസ്റ്റലിൽ ചെല്ലണം എന്നിട്ട് അവിടന്ന് വീട്ടിലേക്ക് പോകണം. ഇവിടത്തെ സിറ്റുവേഷൻ നോക്കിയിട്ട് തിരിച്ചു വന്നാൽ മതി.
ഡയറക്ടർ മീര മാമിൻ്റെ ഓഫീസ് റൂമിൽ.
മീര അവരുടെ കസേരയിൽ ഇരിക്കുന്നുണ്ട്. ഭർത്താവ് സുരേഷ് ഒന്നും മിണ്ടാതെ അവിടെ ഉള്ള സോഫയിൽ ഇരിക്കുകയാണ്. ഒപ്പം കീർത്തനയുമുണ്ട്.
കീർത്തന പഞ്ച പാവമായി ആണ് അവിടെ ഇരിക്കുന്നത്. അന്ന അർജ്ജുവിൻ്റെ ഒപ്പം ചാടി കയറിപോയതു കൊണ്ട് തത്കാലം രക്ഷപെട്ടു. അതിൻ്റെ ആശ്വാസത്തിലാണ് അവൾ.
ഒരു നടപടിയും എടുക്കാൻ പറ്റാത്ത അമർഷത്തിലാണ് മീര. കാരണം അർജ്ജുൻ്റെ കേസായത് കൊണ്ട് ഒരു നടപടിയും വേണ്ട എന്ന് ചെയർമാൻ അമ്മായിയപ്പൻ ഉത്തരവിട്ടു കഴിഞ്ഞു. അന്നക്കെതിരെ നടപടി എടുക്കാം എന്ന് വെച്ചാൽ അതും സാധിക്കില്ല. അന്നയുടെ പഠിപ്പ് തന്നെ നിർത്താൻ പോവുകയാണ് എന്ന് ജോസ് സൂചിപ്പിച്ചിട്ടുണ്ട്. അതിൻ്റെ ദേഷ്യം മുഴുവൻ അരുൺ സാറിൻ്റെയും ബീന മിസ്സിൻ്റെയും അടുത്തു തീർക്കാനുള്ള പുറപ്പാടിലാണ് അവർ. ബോയ്‌സിനെ ഹോസ്റ്റലിൽ കൊണ്ടു വിടാനുള്ള ക്രമീകരണം നടത്താൻ പോയിരിക്കുകയാണ് അരുൺ. ബീന മിസ്സാകട്ടെ അരുൺ സാർ വരാൻ വേണ്ടി വെയ്റ്റ് ചെയ്‌ത് നിൽക്കുകയാണ്.
അരുൺ വരാൻ വൈകുന്ന ഓരോ മിനിറ്റിലും മീരയുടെ ദേഷ്യം കൂടി കൂടി വന്നു. രണ്ട് പേരും അകത്തോട്ട് കയറിയതും പൂര പാട്ട് തുടങ്ങി. ബീന മിസ്സ് എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവരുടെ ചീത്ത വിളിക്ക് മുൻപിൽ വായടക്കേണ്ടി വന്നു.
10 മിനിറ്റ് കയർത്തു കഴിഞ്ഞപ്പോൾ അവർ നിർത്തി.
"മാം ഇനി
💬 Comments
View all comments