0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ഒരു കുഴപ്പവും ഇല്ല.”

“നിങ്ങൾക്ക് ആർക്കെങ്കിലും എൻ്റെ പപ്പയുടെ അടുത്ത് നിന്ന് എന്നെ സംരക്ഷിക്കാം എന്നുറപ്പ് പറയാൻ പറ്റുമോ?”

കരച്ചിലൊക്കെ മാറി രൗദ്ര ഭാവത്തോടെയാണ്  അന്ന അത് ചോദിച്ചത്

അതിനവർക്കാർക്കും ഉത്തരമുണ്ടായിരുന്നില്ല. അന്ന ഒന്നും മിണ്ടാതെ ജേക്കബ് അച്ചായൻ്റെ  കാറിൽ നിന്ന് ബാഗ്‌ എടുത്തോണ്ട് വന്നു.

“അങ്കിൾ എൻ്റെ ഫോൺ. “

ജേക്കബ് അച്ചായൻ അന്നയുടെ ഫോൺ തിരികെ നൽകി.

“അച്ചായാ പിന്നെ കാണാം എന്ന് കരുതുന്നു “

“പോയി വാ മോളെ “

“വാ പോകാം. “

അരുൺ സാറിനോടും ബീന മിസ്സിനോടുമാണ് പറഞ്ഞത്.

അവൾ ഹോസ്റ്റലിൽ നിൽക്കാൻ സമ്മതിച്ചതിൻ്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും.

അരുണും ബീനയും അന്നയെ കൂട്ടി നേരെ ഹോസ്റ്റലിലേക്ക്. സ്റ്റീഫൻ അവൻ്റെ ബൈക്കുമെടുത്തു പിന്നാലെ വന്നു. അന്ന അവൻ്റെ അടുത്ത് സംസാരിക്കാത്തതിൽ അവന് വിഷമമായിരുന്നു  കാറിൽ അന്ന ഒന്നും തന്നെ മിണ്ടിയില്ല. ഹോസ്റ്റലിൽ എത്തി അഡ്മിഷൻ ഒക്കെ എടുത്തു.

വാർഡൻ റൂൾസ് ഒക്കെ പറഞ്ഞു. വർക്ക ചെയ്യുന്നവർ ഉള്ളത് കൊണ്ട് ഒമ്പതര വരെ സമയമുണ്ട്. ബ്രേക്ഫാസ്റ്റും ഡിന്നറും ഉണ്ട് വീക്കിലി പേയ്‌മെൻ്റെ.  വലിയ പ്രശ്നമൊന്നുമില്ല. പിന്നെ ബീന മിസ്സിൻ്റെ ബന്ധു എന്ന് കള്ളം പറഞ്ഞാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. അന്ന അത്‌ തിരുത്താനൊന്നും പോയില്ല.  ശനിയാഴ്ച ആയതു കൊണ്ട് റൂം മേറ്റ് ഇല്ല വീട്ടിൽ പോയേക്കുകയാണ്.  അവളുടെ ബാഗും  സാധനങ്ങളും ഒക്കെ എടുത്തു വെച്ച് കഴിഞ്ഞപ്പോൾ തിരിച്ചു പോകാനായി എല്ലാവരും പുറത്തേക്കിറങ്ങി.

“സ്റ്റീഫൻ നീ ബൈക്ക് എടുത്തുത്തിട്ട് വാ  എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

പിന്നെ തിങ്കളാഴ്ച്ച മുതൽ ഞാൻ ക്ലാസ്സിൽ വരും. അവൾ

💬 Comments

View all comments