0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

ആയിരിക്കും.”

അത് കേട്ടപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അന്ന് അങ്ങനെ ഒരു കാര്യം നടന്നു എന്നത്  അർജ്ജുവും രാഹുലും അറിഞ്ഞിട്ടില്ല.

“ചേച്ചി ഏതോ ഒരു  സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ വന്ന് പപ്പയെയും കൊച്ചപ്പനയും ഒക്കെ ഭീക്ഷിണിപെടുത്തി പോലും.”

“ആരാണ് ഏതു പോസ്റ്റിലാണ് വർക്ക് ചെയുന്നത്?”

“ഞാൻ കണ്ടില്ല ചേച്ചി, അപ്പച്ചി പറഞ്ഞതാണ്. പിന്നെ ഞാനും അപ്പച്ചിയും  അർജ്ജുവിൻ്റെ ഫ്ലാറ്റിൽ പോയിരുന്നു . ഭയങ്കര സെറ്റപ്പ് ഫ്ലാറ്റാണ്.”

ടൂർ പോകാതെ അന്ന് പൂനെക്ക് പോയാൽ മതിയായിരുന്നു. ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു എന്ന് മാത്രമല്ല അർജ്ജുവിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു.

“നീ അത് വിട്. നീ അപ്പച്ചിയോട് ഇങ്ങോട്ട് മാറിയ കാര്യം പറയണം. പിന്നെ പപ്പയും കൊചാപ്പയെയും അറിയിക്കരുത് എന്നും അപ്പച്ചിയോട് പറയണം.”

“ശരി ചേച്ചി.”

ഭക്ഷണം കഴിച്ച ശേഷം സ്റ്റീഫൻ അന്നയെ ഹോസ്റ്റലിൽ തിരിച്ചാക്കി. അന്ന ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷം ഓണാക്കി. ഗോവയിൽ നിന്ന് പോന്ന ശേഷം ഇപ്പോഴാണ് ഫോൺ ഓണാക്കുന്നത് . whatsappil കുറെ മെസ്സേജുകൾ വന്നു കിടക്കുന്നുണ്ട്. ക്ലാസ്സ ഗ്രൂപ്പിൽ മുഴുവൻ തന്നെ കുറിച്ചും അർജ്ജുവിനെ കുറിച്ചുമാണ് മെസ്സേജുകൾ.

അവൾ മെസ്സേജുകൾ തുറന്നു വായിച്ചു. എല്ലാവരും തന്നെ കുറ്റപ്പെടുത്തിയിരുന്നു. അങ്ങനെ വരനല്ലേ വഴിയുള്ളു താൻ ആയിരുന്നെല്ലോ അർജ്ജുവിൻ്റെ റൂമിൽ.  അർജ്ജുവിനെ താൻ ചതിച്ചതാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്.

ക്ലാസ്സ് ഗ്രൂപ്പിൽ നിന്നല്ലാതെ കുറച്ചു മെസ്സേജുകൾ മാത്രമാണ് ഉള്ളത്.  അമൃതയും അനുപമയും തിരിച്ചു വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ജോണിയുടെ ഒന്ന് രണ്ട് മെസ്സേജുകൾ ഉണ്ട്. പുള്ളി സംഭവമറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

എന്നാൽ ദീപുവിൻ്റെ 

💬 Comments

View all comments