0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

പേടിച്ചു. അപ്പോഴാണ് വേറെ ഒരു മെസ്സേജ് . പരിചയമില്ലാത്ത നമ്പർ.

'”ARJUN ANNA PHOTOS”  അർജ്ജുവും അന്നയും ഫോട്ടോസ്”  ഒപ്പം ഒരു ലിങ്ക് ഉണ്ട്.

അവൻ ഒന്ന് ഞെട്ടി. ഇനി കീർത്തന ഇത് പുറത്താക്കിയോ എന്നായി അവൻ്റെ ചിന്ത.

അവൻ വേഗം തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്‌തു. ഒന്നും സംഭവിച്ചില്ല. ഫോൺ സ്ക്രീൻ ഒന്ന് മിന്നി. പിന്നെ  ഓഫ് ആയി പോയി. ഓണക്കാൻ എത്ര ശ്രമിച്ചിട്ടും ഓണായില്ല. ചാർജ് തീർന്നതായിരിക്കും എന്ന് കരുതി അവൻ അത് ചാർജ് ചെയ്യാനായി കുത്തി വെച്ചു. എന്നിട്ട് വീണ്ടും പാക്കിങ്ങിലേക്ക് കടന്നു. അതിനു ശേഷം അവൻ ഫോണും എടുത്ത് രമേഷിനോട് യാത്ര പറഞ്ഞു ഇറങ്ങി.

ത്രിശൂൽ ടെക്ക് ടീം  :

“സർ സ്പൈക്ക് വിജയിച്ചു. ഫോണിൽ നിന്ന് ഒരു ഡാറ്റയും ഇനി റിട്രീയവ് ചെയ്യാൻ സാധിക്കില്ല. സെക്കണ്ടറിയായി എവിടെയെങ്കിലും സ്റ്റോർ ചെയ്‌തിട്ടില്ലെങ്കിൽ പ്രശ്നമാണ്. “

“ശരി. എന്തായാലും എത്രയും പെട്ടന്ന് ഫോൺ പിടിച്ചെടുക്കാൻ അരുണിന് നിർദേശം കൊടുക്കണം. “

എന്നാൽ ഇതേ ഫോട്ടോസിൻ്റെ ഒർജിനൽ കീർത്തനയുടെ ഫോണിലും ദീപു ഭീക്ഷിണിപെടുത്താനായി അയച്ച കോപ്പി അന്നയുടെ ഫോണിലും ഉണ്ടെന്നുള്ള  കാര്യം അവരാർക്കും അറിയില്ലായിരുന്നു.

അരുൺ തിരിച്ചു ഡയറക്ടർ മീരയുടെ ഓഫീസിലേക്ക് കയറാൻ നോക്കിയപ്പോൾ ബീന മിസ്സ് പ്രതീക്ഷയോടെ നോക്കുകയാണ്. അകത്തു എന്താണ് സംഭവിച്ചത് എന്നറിയാൻ ആണ്.

“മിസ്സ് പൊക്കോ ഞാൻ ഇത് ഹാൻഡിൽ ചെയ്തോളാം. “

“എനിക്ക് പോകാൻ വണ്ടി ഇല്ല. ആറു മണിയാകാതെ ബസ്സ് സർവീസ് തുടങ്ങില്ല. ഞാൻ ഇവിടെ തന്നെ വെയിറ്റ് ചെയ്യാം.”

“ശരി മിസ്സ്.”

അരുൺ വീണ്ടും അകത്തേക്ക്

💬 Comments

View all comments