Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]
ആണ് ഡോക്ടർ അർച്ചന ലോങ്ങ് ലീവെടുത്ത് പോകുന്നത്.കുറച്ചു നാൾ ജോലിയുടെ ടെൻഷനിൽ നിന്നും മാറി തികച്ചും കുടുംബത്തോടൊപ്പം ചിലവിടാനായിരുന്നു അത്.നാട്ടിലെ പരിപാടികൾക്കൊക്കെ അവർ ക്ഷണിക്കപ്പെടാത്ത അതിഥിയായി, അല്ല ആ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു അർച്ചന.അവർ പോലും റിനോഷിലെ ഈ മാറ്റം അറിയുന്നത് വൈകിയാണ്.
പിന്നീടുള്ള ദിവസങ്ങളിൽ ലഹരിയുടെ കൂട്ടില്ലാതെ റിനോഷിനെ കാണാൻ കഴിയാതെയായി.തന്റെ ജോലിസമയങ്ങളിൽ പോലുമവൻ തന്റെ മിത്രത്തെ ഒപ്പം കൂട്ടി.അവനെ അടുത്തറിയുന്നവർക്ക് പോലും അവന്റെ പുതിയ കൂട്ടുകെട്ടിനോട് യോജിക്കാനാവാത്ത അവസ്ഥ.പല മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെയും സ്വയം ന്യായീകരിച്ചു മുന്നേറുകയാണ് റിനോഷ്.അവന്റെയീ പോക്ക് അവന്റെ ജോലിയെത്തന്നെ ബാധിക്കും എന്ന അവസ്ഥയിലെത്തി നിൽക്കുന്ന സമയം.
പതിവുപോലൊരു ജോലിസമയം. രാവിലെയുള്ള തിരക്കുകളിലാണ് ജെസ്സി.റിനോഷും തന്റെ കൂട്ടുകാരനോടൊപ്പം അവിടെ ഉണ്ട്.
എന്റെ റിനോ രാവിലെ തന്നെ വലിച്ചു കേറ്റണോ നിനക്ക്.അറ്റ്ലീസ്റ്റ് ഡ്യുട്ടി ടൈമിലെങ്കിലും പച്ചക്ക് വന്നൂടെ.
ചേച്ചി..... ഞാനിങ്ങനെയാ.എന്നുവച്ച് ജോലിയിലെന്തേലും കുഴപ്പമുണ്ടോ, പരാതിയൊന്നും വരുന്നില്ലല്ലൊ. പിന്നെന്താ പ്രശ്നം.
എടാ കുഞ്ഞേ,നീ പുറത്ത് എങ്ങനെ വേണേലുമായിക്കൊ.എന്തിനാ ഇവിടെയും നീ.........?
എന്റെ കാര്യങ്ങൾ അറിയാല്ലോ ചേച്ചിക്ക്.പറ്റുന്നില്ല ചേച്ചി.....
അതിനിങ്ങനെ കുടിക്കണോ ചെക്കാ. അവള് മാത്രേ ഈ ലോകത്ത് പെൺ വർഗ്ഗത്തിലുള്ളോ.
അല്ല ചേച്ചി......ഇതെനിക്ക് ഞാൻ തന്നെ കൊടുക്കുന്ന ശിക്ഷയാ.ഒറ്റക്ക് ബോധത്തോടെയിരിക്കുമ്പോ ഒരു വിമ്മിഷ്ടവാ.കുടിച്ചുകൊണ്ട് ഞാനാ ഓർമ്മകളിൽ നിന്ന് ഒളിച്ചോടുവാ, മറ്റൊരു തരത്തിൽ എന്നിൽ നിന്ന് തന്നെയുള്ള ഒളിച്ചോട്ടം.
എടാ ഒരു പെണ്ണ് ഇട്ടിട്ടുപോയെന്ന് കരുതി നീയിങ്ങനെ നടന്നാലെങ്ങനാ.
അവൾക്ക് വേണ്ടെങ്കിലത് മുഖത്ത് നോക്കി പറയാരുന്നു.ഞാൻ ഒഴിഞ്ഞു പോയേനെ.ഇതെന്താ കാരണം എന്ന് പോലും അറിയാതെ,ഞാൻ വെറും പൊട്ടനായിപ്പോയില്ലെ ചേച്ചി.
എടാ അങ്ങനെ വിചാരിക്കല്ലെ.ഞാൻ പറഞ്ഞത് അതൊന്നും കൊണ്ടല്ല. മുകളിൽ പലരും ചോദിക്കുന്നുണ്ട് നീ കഴിച്ചിട്ടാണോ ഡ്യുട്ടി എടുക്കുന്നെന്ന്. നിന്നോട് ഞാൻ പ്രത്യേകിച്ചു പറഞ്ഞു തരണ്ടല്ലോ.
ഒരു സസ്‌പെൻഷൻ......അല്ലേൽ പറഞ്ഞുവിടും.ചേച്ചിക്ക് ഞാനൊരു പ്രശ്നമാവില്ല.
ഡോക്ടർ അർച്ചന ഉണ്ടായിരുന്നേൽ നീയീ തോന്ന്യാസം കാട്ടി നടക്കുവോ?
ചേച്ചി പറയുന്നത് കേട്ടാൽ തോന്നും അവരിവിടുന്നു നിർത്തിപ്പോയതാന്ന്. ലീവ് കഴിഞ്ഞ് ഇങ്ങോട്ട് തന്നെയല്ലെ വരുന്നേ.പിന്നെ അവർക്ക് ഏത് നേരോം ഞാൻ എന്നാ ചെയ്യുവാന്ന് നോക്കി നടക്കലല്ലേ പണി.ഒന്ന് പോ ചേച്ചി.
എടാ നീ........ ഒന്ന് പറഞ്ഞാൽ കേക്ക്.
"വിട് ചേച്ചി,രാവിലെ തിരക്കിനിടയിൽ തന്നെ വേണോ ഇതൊക്കെ.ചേച്ചി ചെന്ന് റൗണ്ട്സ് നോക്ക്.ഞാനീ സ്റ്റോക്ക് ചെക്ക് ചെയ്യട്ടെ......."അവൻ ഒരുവിധം ജെസ്സിയുടെ കയ്യിൽ നിന്നും രക്ഷപെട്ട് സ്റ്റോർ റൂമിലെത്തി.പക്ഷെ വരാനുള്ളത് വഴിയിൽ താങ്ങില്ലെന്ന ചൊല്ല് അവൻ ഓർത്തിരുന്നില്ല.
രാവിലത്തെ തിരക്കുകൾ ഒതുങ്ങിയ
💬 Comments
View all comments