Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]
കൊണ്ടല്ല. മുകളിൽ പലരും ചോദിക്കുന്നുണ്ട് നീ കഴിച്ചിട്ടാണോ ഡ്യുട്ടി എടുക്കുന്നെന്ന്. നിന്നോട് ഞാൻ പ്രത്യേകിച്ചു പറഞ്ഞു തരണ്ടല്ലോ.
ഒരു സസ്‌പെൻഷൻ......അല്ലേൽ പറഞ്ഞുവിടും.ചേച്ചിക്ക് ഞാനൊരു പ്രശ്നമാവില്ല.
ഡോക്ടർ അർച്ചന ഉണ്ടായിരുന്നേൽ നീയീ തോന്ന്യാസം കാട്ടി നടക്കുവോ?
ചേച്ചി പറയുന്നത് കേട്ടാൽ തോന്നും അവരിവിടുന്നു നിർത്തിപ്പോയതാന്ന്. ലീവ് കഴിഞ്ഞ് ഇങ്ങോട്ട് തന്നെയല്ലെ വരുന്നേ.പിന്നെ അവർക്ക് ഏത് നേരോം ഞാൻ എന്നാ ചെയ്യുവാന്ന് നോക്കി നടക്കലല്ലേ പണി.ഒന്ന് പോ ചേച്ചി.
എടാ നീ........ ഒന്ന് പറഞ്ഞാൽ കേക്ക്.
"വിട് ചേച്ചി,രാവിലെ തിരക്കിനിടയിൽ തന്നെ വേണോ ഇതൊക്കെ.ചേച്ചി ചെന്ന് റൗണ്ട്സ് നോക്ക്.ഞാനീ സ്റ്റോക്ക് ചെക്ക് ചെയ്യട്ടെ......."അവൻ ഒരുവിധം ജെസ്സിയുടെ കയ്യിൽ നിന്നും രക്ഷപെട്ട് സ്റ്റോർ റൂമിലെത്തി.പക്ഷെ വരാനുള്ളത് വഴിയിൽ താങ്ങില്ലെന്ന ചൊല്ല് അവൻ ഓർത്തിരുന്നില്ല.
രാവിലത്തെ തിരക്കുകൾ ഒതുങ്ങിയ സമയം.തന്റെ ടേബിളിൽ സ്റ്റോക്ക് ഡിമാൻഡ് തയ്യാറാക്കുകയാണവൻ. അതെ സമയമാണ് അല്പം തടിയുള്ള വ്യക്തി അവനൊരു ഹായ് പറഞ്ഞു കൊണ്ട് കൗണ്ടറിന് മുന്നിലൂടെ അല്പം മുന്നോട്ട് നടന്നത്.തിരിച്ചവരെയും വിഷ് ചെയ്തുകൊണ്ട് തന്നെ റിനോ തന്റെ ജോലി തുടർന്നു.
മോണിറ്ററിലുള്ള ശ്രദ്ധമൂലമവൻ ആ മുഖം ശ്രദ്ധിച്ചിരുന്നില്ല.അവർ നേരെ കയറിയത് ഡ്യുട്ടി റൂമിലേക്കായിരുന്നു അകത്തു കയറിയതും,ആള് ഫ്രഡ്ജ് തുറന്ന് വെള്ളമെടുത്ത് കുടിച്ചുതും, അതെ പോലെ പുറത്തേക്ക് തുപ്പിക്കളഞ്ഞതും ഒരുമിച്ചായിരുന്നു.
അടഞ്ഞുകിടന്ന ഡ്യുട്ടി റൂമിൽ നിന്ന് ആരോ ചുമക്കുന്ന ശബ്ദം കേട്ട് സിസ്റ്റർ ജെസ്സി നോക്കുമ്പോഴുണ്ട് കുരിശുകണ്ട ചെകുത്താനെപ്പോലെ നിന്ന് വിറക്കുകയാണ് ഡോക്ടർ അർച്ചന.
"മാം ഇതെപ്പോ എത്തി,ലീവ് ഇത്ര വേഗം കഴിഞ്ഞോ?"കണ്ടപാടെയുള്ള സിസ്റ്റർ ജെസിയുടെ ചോദ്യം കേട്ട് അർച്ചനയൊന്ന് ഇരുത്തിനോക്കി.
"മൂന് മാസത്തെ ലീവല്ലേ.മൂന് കൊല്ലം ഒന്നുമല്ലല്ലോ."കലിപ്പിലാണ്
💬 Comments
View all comments