Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 3 [മിക്കി]
ഇനി എങ്ങനെയ കാര്യങ്ങൾ””
ഫോൺ തിരികെ ചേച്ചിയുടെ നേരെ നീട്ടികൊണ്ട് ഞാൻ ചോദിച്ചു..
““മോനെ… ഞാനെന്നാൽ പൊക്കോട്ടെ””
എന്റെ മുന്നിലേക്ക് വന്നുനിന്ന വിശ്വനാഥൻ എന്നോട് വളരെ ഭവ്യതയോടെ ചോദിച്ചു..
““ഉം.. എന്ന വിശ്വനാഥൻ മുതലാളി ഇനി സാമയം കളയാതെ വീടുപറ്റാൻ നോക്ക്””
ഞാനത് പറഞ്ഞ് നിർത്തിയതും.. ഒരു ജയിൽ പുള്ളിയോട് അടുത്താഴ്ച്ച നിന്റെ റിലീസ് ആണെന്ന് പായുമ്പോൾ ഉണ്ടാവുന്ന സന്തോഷമായിരുന്നു വിശ്വനാഥന്റെ മുഖത്ത് ഞാൻ കണ്ടത്,,,, പിന്നെ ഒന്നും മിണ്ടാതെ, കൃപേച്ചിയെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ വിശ്വനാഥൻ അവിടുന്ന് റോഡിലേക്ക് നടന്നു..
““ഒന്ന് നിന്നെ””
സ്വല്പം മുന്നിലേക്ക് നടന്നകന്ന വിശ്വനാഥനെ ഞാൻ പിന്നിൽ നിന്നും വിളിച്ചു.. പിന്നിൽ നിന്നുള്ള എന്റെ വിളി കേട്ട് വിശ്വനാഥൻ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി.. ‘ഇനി എന്ത’ എന്ന ഭാവത്തോടെ,,,, അതേസമയം ഞാൻ വിശ്വനാഥന്റെ അടുത്തേക്ക് ചെന്നു, എന്റെ പിന്നാലെ കൃപേച്ചിയും..
““ഒന്നുരണ്ട് കാര്യം ഞാൻ പറയാൻ മറന്നു.! ഞാൻ പറഞ്ഞോട്ടെ മുതലാളി.!””
ഒരു ബഹുമാനം നടിച്ച് കളിയാക്കുന്ന രീതിയിൽ ഞാൻ ചോദിച്ചു..
““എന്താ മോനെ..?””
ഒരു സംശയത്തോടെ വിശ്വനാഥൻ എന്നോട് ചോദിച്ചു..
““വേറൊന്നുവല്ല..! എനിക്കെന്റെ ഒരുപാട് കാര്യത്തിൽ വിശ്വനാഥൻ മുതലാളിയുടെ ചെറിയചെറിയ സഹായങ്ങൾ വേണ്ടിവരും..! അപ്പഴൊക്കെ എന്നെ സഹായിക്കാൻ വിശ്വനാഥൻ മുതലാളിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലൊ.. അല്ലെ.?””
ഒരു ഭവ്യത നടിച്ച് വളരെ താഴ്മയോടെ ഞാൻ പറഞ്ഞു,,,,,, എന്നാൽ ഞാൻ പറഞ്ഞതിൽ ഒരു ഭീഷണിയുടെ ചുവയുണ്ട് എന്ന് മനസ്സിലാക്കിയ വിശ്വനാഥൻ..
““അയ്യൊ..! അതിനെന്താ മോനെ..? മോനെന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കാം.. അതിന് ഒരു മടിയും മോൻ കാണിക്കണ്ട..! എന്ത് സഹായം
💬 Comments
View all comments