0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 809

ഇത്, ഇന്ന് ഒന്നാം തീയതി ആയതുകൊണ്ട് പിന്നെ ഞാനുവൊന്നും മിണ്ടാൻ പോയില്ല, കിട്ടിയതാട്ടെ എന്ന് കരുതി” അയയിൽ കിടന്ന ഒരു ഗ്രേ കളർ ഷർട്ട്‌ എടുത്തിട്ടുകൊണ്ട് അനിയേട്ടൻ പറഞ്ഞു.

ഈ പുണ്ണാണി എന്ന് പറയുന്നത് അനിയേട്ടന്റെ ഫ്രണ്ടിന്റെ കാര്യമാണ് പി. ഉണ്ണികൃഷ്ണൻ എന്നാണ് പുള്ളിയുടെ ശെരിക്കുമുള്ള പേര് അതിനെ ചുരുക്കി ഞങ്ങൾ പുണ്ണാണി എന്നാണ് വിളിക്കാറ്.

ഞാൻ നേരെ കട്ടിലിൽ കയറി റൂമിന്റെ ഷെൽഫിന്റെ മുകളിലേക്ക് എത്തി നോക്കി, മുകളിൽ കിടന്ന ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയെടുത്ത് കട്ടിലിൽ നിന്ന് നിലത്തേക്ക് ഇറങ്ങി. കുറച്ച് മദ്യം ആ ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിച്ചു.

“അല്ല നീ ഇത് എന്തോ കാണിക്കുവ..? ഇപ്പൊ അടിക്കുന്നില്ലേ..?” കുപ്പിയിലേക്ക് മദ്യം പകർന്ന് മാറ്റുന്ന എന്നേയും മദ്യകുപ്പിയേയും മാറിമാറി നോക്കികൊണ്ട്‌ ഒരു സംശയത്തോടെ അനിയേട്ടൻ എന്നോട് ചോദിച്ചു.

“എന്നിട്ട് വേണം പോകുന്ന വഴിക്ക് പോലീസിന്റെ കയ്യീന്ന് പണി വാങ്ങിച്ച് കെട്ടാൻ അല്ലെ..?” പുരികം സ്വല്പം ഉയർത്തികൊണ്ട് ഞാൻ അതിന് മറുപടി പറഞ്ഞു.

“ഓ.. നിനക്ക് വണ്ടി ഓടിക്കാൻ ഉള്ളത അല്ലെ..? ഞാൻ ആ കാര്യം വിട്ടുപോയി.. എന്തായാലും നീ എനിക്കൊരെണ്ണം ഒഴിക്ക്” അനിയേട്ടൻ അത് പറഞ്ഞുതീർന്നതും ഞാൻ അനിയേട്ടനെ സ്വല്പം ദേഷ്യത്തോടെ തല ഉയർത്തി നോക്കി, എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയതുകൊണ്ടാവം അനിയേട്ടൻ ഒരു ചളിപ്പോടെ എന്റെ മുഖത്തുനിന്നും നോട്ടം മാറ്റി.

നിങ്ങക്ക് എന്തുവ മനുഷ്യ..? അല്ല ഞാൻ അറിയാൻ വയ്യത്തോണ്ട് ചോദിക്കുവാ..? ഇന്നലെ പുണ്ണാണി കൊണ്ടുവന്ന MGM ന്റെ 2 ഫുള്ളിന്റെ കുപ്പിയിൽ നിന്ന് ഒരു കുപ്പി അനിയേട്ടൻ എടുത്ത് മാറ്റി, മറ്റെ കുപ്പി

💬 Comments

View all comments