0%

Chapter Title : ജീവിതയാത്രകൾ [Sree]

Author : sree Read All Parts 91

ജീവിതയാത്രകൾ

Jeevithayaathrakal | Author : Sree


എറണാകുളത്ത് നിന്നും വന്ദേ ഭാരതിൻ്റെ ശീതീകരിച്ച കമ്പാർട്ടുമെൻ്റിലേക്ക് കയറുമ്പോൾ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു. അതിനു കാരണം അവൻ ആണ്. അവളുടെ ആരുമല്ലാത്ത, എന്നാൽ എല്ലാമെല്ലയാവൻ...ഈ യാത്ര തന്നെ ചോദിച്ച് വാങ്ങിയതാണ് എന്ന് അവള് ഓർത്തു.

അവനെ കാണാൻ വേണ്ടി, അല്പം സമയം അവനോടൊപ്പം പങ്കുവെക്കാൻ വേണ്ടി. "ഞാൻ ട്രെയിൻ കേറി" എന്ന് വാട്സാപ്പിലെ അവളുടെ മെസ്സേജിന് "waiting" എന്നൊരു മറുപടി വന്നതും ആദ്യരാത്രിയെ സമീപിക്കുന്ന നവവധുവിൻ്റെ മുഖത്ത് വരുന്ന നാണം അവളിലും കാണപ്പെട്ടു.

ചില്ലുവാതിലിൽ തല ചായ്ച്ച് ഇരിക്കുമ്പോൾ അവളോർത്തു കൊണ്ടിരുന്നതും അവരെക്കുറിച്ചായിരുന്നു. തിരുവനന്തപുരത്തെ അവരുടെ സമാഗമങ്ങളെ കുറിച്ചായിരുന്നു.

ജോലി സംബന്ധമായി ഒരാഴ്ച തിരുവനന്തപുരത്തേക്ക് വണ്ടി കയറുമ്പോൾ അവനെ കാണണ്ട എന്ന ചിന്തയിൽ ആയിരുന്നു അവൾ. അതിനു കാരണം ആകട്ടെ തങ്ങൾക്കിടയിൽ പൊട്ടി മുളച്ച, അദൃശ്യമായ ഒരു തരം വികാരത്തെ നിലയ്ക്ക് നിർത്തുക എന്നതായിരുന്നു. എന്നാൽ അവിടെയത്തി രണ്ടാം ദിവസം കാലത്ത് അവൻ്റെ കാൾ വന്നതും കൈ താനേ പച്ച ബട്ടണിലേക്ക് അമർന്നു.

വൈകീട്ട് കാണാൻ പറ്റുമോ എന്ന ചോദ്യത്തിന് മ്മ് എന്ന മൂളലിൽ മറുപടി കൊടുത്ത നിമിഷത്തെ കാൾ കട്ടായതും അവൾ പഴിച്ചു. പിന്നീട് ഒരു തരം വെപ്രാളമായിരുന്നു. പല ആവർത്തി അവനോട് പറഞ്ഞിട്ടുള്ള, അവൻ കേട്ട് പഴകിയ കാര്യങ്ങൾ വീണ്ടും അവനോട് പറയുന്ന റിഹേഴ്സൽ.

വൈകീട്ട് ഓഫീസിന് മുന്നിൽ മറ്റൊരു ബൈക്കുമായി അവൻ വന്നു. വാട്സാപ്പ് സ്റ്റാറ്റസുകളിൽ കാണുന്ന ബൈക്ക് അല്ലാലോ എന്ന് ആലോചിച്ച് അവൻ കൊടുത്ത ഹെൽമറ്റ് ധരിച്ച് വണ്ടിയുടെ പുറകിലേക്ക് കയറുമ്പോൾ ചോദിക്കാതെ തന്നെ അവനിൽ നിന്നും മറുപടി വന്നു.

"നാട്ടിലേക്ക് ട്രാൻസ്ഫർ ആയത് കൊണ്ട് ബൈക്ക് ഞാൻ കയറ്റി വിട്ടു, ഇത് റൂംമേറ്റിൻ്റെ ബൈക്കാ". അതിനു മൂളി എന്ന് വരുത്തി അവൻ്റെ തോളത്ത് കയ്യും വെച്ച് ഇരുന്നു. ബൈക്ക് മുന്നോട്ട് നീങ്ങുന്നുണ്ട്. എങ്ങോട്ടാണെന്ന് അറിയില്ല. എങ്കിലും അവളിൽ ഒരു തരം സന്തോഷം ഇരമ്പി വന്നു.

അലയടിച്ചുകൊണ്ടിരിക്കുന്ന അറബിക്കടൽ, തിരക്കേറിയ ശംഖുമുഖം കടപ്പുറം. കടലിലേക്ക് നോക്കി നിൽക്കുകയാണ് അവർ. അത് വരെ പരസ്പരം ഒന്നും മിണ്ടിയിട്ടില്ല. ഒടുവിൽ അവൾ തന്നെ മുൻകൈയെടുത്ത് സംസാരിക്കാൻ തുനിഞ്ഞു. "ടാ ഇതൊന്നും ശരിയാവില്ലടാ, എനിക്ക് പേടിയാ...." മുഴുവിക്കാൻ സമ്മതിച്ചില്ല. അവൻ്റെ വിരലുകൾ അവളുടെ ചുണ്ടുകളെ വിലക്കി.

വീണ്ടും അവൻ കടലിലേക്ക് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്ത് പറയണമെന്ന്

💬 Comments

View all comments