Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 1
രാജീവേട്ടാ .."
രാജീവ് മാലിനിയെ വിളിക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു ബെൻസ് കാർ ഗേറ്റു കടന്നു മുൻവശത്തേക്കു വരുന്നത് കണ്ടു . ശാലിനിയും രാജീവും മുൻവശത്തേക്കും സുനിതയും സരസ്വതിയമ്മയും പിൻവശത്തൂടെ വീട്ടിലേക്കും കയറി .
കാർ തുറന്നിറങ്ങിയത് മേനോൻ ആയിരുന്നു ..
മേനോന് ഹസ്തദാനം ചെയ്തു കൊണ്ട് രാജീവ് ചോദിച്ചു " അവരെന്തിയെ മേനോൻ സാറെ ?"
' അവര് രാവിലെ ഇങ്ങെത്തും .കോട്ടയത്തു കാണാമെന്നു പറഞ്ഞ ക്ലയന്റ് 9 മണിക്കേ വരൂ , എന്നാൽ പിന്നെ ഈ രാത്രിയിൽ ഹൈ റേഞ്ചു യാത്ര വേണ്ടാന്ന് ഞാൻ പറഞ്ഞു . നിങ്ങൾ ഇവിടെ കാത്തിരിക്കുമെന്നുള്ളത് കൊണ്ട് ഞാനിങ്ങ് പൊന്നു .' ഇട്ടിരുന്ന കോട്ട് ഊരി ശാലിനിയുടെ കയ്യിൽ കൊടുത്തു കൊണ്ട് മേനോൻ പറഞ്ഞു . " രാജീവേ ഡിക്കിയിൽ നിന്ന് ആ പെട്ടികൾ ഒക്കെ ഇങ്ങെടുത്തോ ?
ഹാളിലേക്ക് കയറിയ മേനോൻ സോഫയിൽ ഇരുന്നു . ശാലിനി മേനോന്റെ മുറിയിലേക്ക് പോയി കോട്ട് അവിടെ വെച്ച ശേഷം അടുക്കളയിൽ പോയി കോഫി എടുത്തു കൊണ്ട് വന്നപ്പോഴേക്കും രാജീവ് മേനോന്റെ ബാഗും മറ്റും മുറിയിൽ കൊണ്ട് വെച്ചിരുന്നു .
" ഈ തണുപ്പത്തു കോഫി കൊണ്ട് എന്താകാനാ ... ? രാജീവ് പറഞ്ഞു " ശാലു നീയാ ഷെൽഫിൽ നിന്ന് കുപ്പിയും ഗ്ലാസും എടുക്കൂ "
" കോഫി തന്നേക്കു മോളെ ..ഞാനൊന്നു കുളിച്ചിട്ടു വരട്ടെ ..രണ്ടു മൂന്നു ദിവസമായി ജെറിയുടെ കൂടെ മീറ്റിങ്ങും മറ്റും . മടുത്തു .. ഈ തിരക്കൊക്കെ മാറ്റി വെച്ചിട്ടു എവിടെങ്കിലും ഒന്ന് സെറ്റിൽ
💬 Comments
View all comments