0%

Chapter Title : ജെസ്സി മിസ്സ് 10 [ദുഷ്യന്തൻ]

Author : Kambikathakal Read All Parts 724

സംസാരിച്ചു തുടങ്ങി.
“ ഞങ്ങൾക്ക് പണ്ട് പളളിയിൽ ഓർഫനേജിൽ ഡ്രസ് കൊണ്ട്വരുമായിരുന്നു. ഓരോ വീടുകളീന്നു വാങ്ങിയത്. എല്ലാം പഴേതായിരിക്കും. ഒന്നും പാകം പോലും നോക്കാറില്ല. കിട്ടുന്നത് ഇടും.

പുതിയ ഡ്രസ്സോക്കെ ഇടുന്നത് പോലും കോളജിൽ പോകാൻ തുടങ്ങിപ്പോ മുതലാ. അതും ദാനം കിട്ടിയത്. അല്ലാതെ ഇതുവരെ ആരും സ്നേഹത്തോടെ എനിക്കൊന്നും വാങ്ങിതന്നിട്ടില്ല. അങ്ങനെ തരാൻ ആരും ഇല്ലതാനും.. ഇതിപ്പോ ആദ്യമായിട്ട് ഇങ്ങനെ എനിക് കിട്ടിയപ്പോ എന്തോ പെട്ടെന്ന് സങ്കടം തോന്നി. അതാ കരച്ചിൽ വന്നെ..”

എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് ഞങ്ങൾടെ മുഖത്ത് നോക്കി മിസ്സൊന്നു പുഞ്ചിരിച്ചു. ആ നിഷ്കളങ്കമായ പുഞ്ചിരിയിൽ സങ്കടത്തിൻ്റെ ഒരു കടലോളമുണ്ട്. മറ്റാരും കണ്ടില്ലെങ്കിലും അതെനിക്ക് കാണാം.

അതുകൂടി ആയപ്പോ എൻ്റമ്മക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. മിസ്സിൻ്റെ മുഖം മുഴുവൻ അമ്മ സാരിയുടെ തുമ്പ് കൊണ്ട് തുടച്ചു. കെട്ടിപിടിച്ച് നെറുകയിൽ ഒരുമ്മയും.. വിഷമിക്കണ്ട ..ഇപ്പൊ ഞങ്ങളെല്ലാവരും ഇല്ലേന്നു ഒരു ചോദ്യവും.

ഹൊ.. അമ്മ നിന്ന് സ്നേഹം വാരി വിതരുക്കയാണ്. അമ്മയോട് എനിക് വല്ലാത്തൊരു മതിപ്പ് തോന്നി. എല്ലാരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അമ്മ ഇപ്പോഴും മിസ്സിനേ ചേർത്ത് പിടിച്ചിരിക്കുകയാണ്.
ദൈവമേ... സത്യം എങ്ങാനും അറിഞ്ഞാൽ ഈ സ്നേഹമൊക്കെ അപ്പോഴും കണ്ടാൽ മതിയായിരുന്നു...

പെട്ടെന്ന് കണ്ണൻ ചേട്ടൻ എൻ്റെ പുറത്ത് ഒന്ന് തട്ടിയിട്ട് വെളിയിലേക്ക് ഇറങ്ങി. എന്നെയും കൂടെ വിളിച്ചതാണെന്ന് ഉറപ്പ് വന്നപ്പോ ഞാനും പോയി.

പുറത്ത് ഗേറ്റ് ഇറങ്ങി പോകുന്ന ചേട്ടൻ്റെ അടുത്തേക്ക് ഞാൻ ഓടി ചെന്നു. നടന്ന് ഇടവഴി കഴിഞ്ഞ് റോഡിന് സൈഡിലുള്ള ഒരു മരത്തിൻ്റെ ചോട്ടിൽ എത്തിയപ്പോ നടത്തം നിന്നു.

💬 Comments

View all comments