Chapter Title : ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ]
ഒരു പുഞ്ചിരി വിടർന്നു?. അവളും ഒന്ന് ചിരിച്ചു. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകൾ അടർത്തി മാറ്റികൊണ്ട് ചെറിയ പല്ലുകൾ പുറത്ത് കണ്ടു. ചുണ്ടുകൾക്ക് അറ്റത്ത് ചെറിയൊരു നുണക്കുഴി. ആ ചിരി എൻ്റെ മനസ്സിൽ എന്തോ ഒരു വലിയ സംതൃപ്തി നിറച്ചു.
ഞാൻ പതിയെ എൻ്റെ കണ്ണുകൾ എൻ്റെ നോട്ട്ബുക്കിൽ പൂഴ്ത്തി വെച്ചു. എൻ്റെ മനസ്സ് വേറെ എവിടേക്കോ സഞ്ചരിക്കുന്നു.
പെട്ടന്ന് എന്നെ ആരോ വിളിക്കുന്നു. മനസ്സ് പാതി വഴിയിൽ നിന്നും തിരിച്ച് സ്വബോധത്തിലേക്ക് വന്നു. എന്തോ ആ ശബ്ദം തലയിൽ മുഴങ്ങി നിന്നു.
സോന.. അവളാണ് വിളിക്കുന്നത്.
സോന: എന്താ അദ്വൈദ്. ചെവി കേൾക്കില്ല?
ഞാൻ: ഓ. Sorry. ഞാൻ എന്തോ മനസ്സിൽ ആലോചിച്ച് ഇരിക്കുവായിരുന്നു.
സോന: ഓഹോ! എന്താ ഇത്ര ആലോചിക്കാൻ.
അവൾ ഒന്ന് ചിരിച്ചു. ആ ചിരി എൻ്റെ മനസ്സിലാണ് പതിയുന്നത്.
സോന: എടാ. ഒരു ഹെൽപ് വേണം. ദാ ഈ portion ഒന്ന് പറഞ്ഞ് തരാമോ.
അവള് ഒരു ബുക്കിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. ബുക്കിലേക്ക് നോക്കുന്നത് മുൻപ് തന്നെ എൻ്റെ തളെ സമ്മതമെന്നോണം ഞാൻ അറിയാതെ ചലിപ്പിച്ചു .
അവള് എന്നെ അൽഭുതത്തോടെ നോക്കി.
ഞാൻ പതിയെ അവളുടെ വിരലിനെ പിന്തുടർന്ന് ബുക്കിലേക്ക് നോക്കി. ഭാഗ്യം. അറിയാവുന്ന ഭാഗമാണ്. മാനം പോയില്ല.
ഞാൻ എൻ്റെ പഠിപ്പി മോഡ് ഓൺ ആക്കി പറഞ്ഞ് തുടങ്ങി. ഇടയ്ക്ക് എന്തോ അസൗകര്യം തോന്നി അവള് എഴുന്നേറ്റു. എൻ്റെ എതിർ ബഞ്ചിൽ നിന്നും എൻ്റെ ബഞ്ചിൽ എനിക്കടുത്തായി ഇരുന്നു.
ഒരു വല്ലാത്ത മനം മയക്കുന്ന മണം എൻ്റെ
💬 Comments
View all comments