ജെയിൻ 3 [AKH]

📝 Ongoing

👁 98045 views ❤ 230 likes 💬 40 comments

ജെയിൻ 3
( പ്രണയപുഷ്പം ) Jain Part 3 | Author : AKH | Previous Parts

""ജെയിൻ..... """

എന്ന് ഒരു ഞെട്ടലോടെ ചെറുശബ്ദത്തിൽ വിളിച്ചു കൊണ്ട് പ്രവി അവളുടെ മുന്നിൽ മുട്ടുകുത്തി....

""എന്തുപറ്റിയെടോ തനിക്ക്... """

വിറക്കുന്ന സ്വരത്തിൽ പ്രവി ചോദിച്ചു......

അതിനുള്ള ഉത്തരം അവൾ പറഞ്ഞില്ല പകരം അവൾ ചെറുപുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു....

""എന്താ ജെയിൻ ... എന്താ പറ്റിയത് .... ഇന്നലെ വരെ വിളിച്ചപ്പോൾ ഇതേ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ..... """"

അപ്പോഴും അവളുടെ മുഖം ചിരിയിൽ മുഴുകിയിരുന്നു....

""എന്തെങ്കിലും ഒന്നു പറ ജെയിൻ... """

"""ഞാൻ പറഞ്ഞാൽ മതിയോ മാഷേ??... """

പുറകിൽ നിന്നും അങ്ങനൊരു ഡയലോഗ് കേട്ടപ്പോൾ പ്രവി തല ചെരിച്ചു നോക്കി .....

പ്രവിയുടെ മിഴികൾക്ക് വിശ്വാസയോഗ്യമാവാത്ത രീതിയിൽ ഒരു ഇളം നീല അനാർക്കലിയിൽ ആ ഡയലോഗിന് ഉടമ നിൽക്കുന്നു.....

""ജെയിൻ """

പ്രവിയുടെ ചുണ്ടുകൾ മന്ത്രിച്ചു....

പുറകിൽ നിൽക്കുന്ന ആളെയും മുന്നിൽ വീൽചെയറിൽ ഇരിക്കുന്ന ആളെയും പ്രവി ഒന്നു രണ്ടുപ്രവിശ്യം മാറി മാറി നോക്കി ....

"""മാഷേ ... മാഷ് അന്വേഷിച്ചു വന്ന ജെയിൻ ഞാനാണ്.... """"

പ്രവിയുടെ കിളിപ്പാറിഇരിക്കുനത് കണ്ടു ആ പിന്നിൽ വന്നവൾ ചെറു ചിരിയോടെ പറഞ്ഞു....

""അപ്പൊ ഇതാരാ ....""എന്നരീതിയിൽ പ്രവി വീൽചെയറിൽ ഇരിക്കുന്നവളെ നോക്കി....

അതു കണ്ടപ്പോൾ ""ഞാൻ പറയാം ... ""എന്നരീതിയിൽ നോക്കികൊണ്ട്‌ പ്രവിയു

📚 Chapters

1 published

Related Stories

💬 Comments

View all comments