Chapter Title : ജിബിന്‍ 2 [പാലക്കാടന്‍]
ചെന്നാൽ ചേച്ചി എന്നേ സ്വീകരിക്കുമോ അതോ ആട്ടിവിടുമൊ?ശങ്കരേട്ടൻ എങ്ങാനും അറിഞ്ഞാൽ എന്റെ കഥ കഴിഞ്ഞതുതന്നെ.
ഇങ്ങനെ നൂറുകൂട്ടം ചിന്താ ഭാരവുമായി കിടന്ന ഞാൻ ഉറങ്ങിപ്പോയത് എപ്പോഴാണെന്ന് എനിക്കുതന്നെ ഓർമ്മയില്ല. എന്തായാലും നല്ല � ഉറക്കമായിരുന്നു കിടന്നുകഴിഞ്ഞാൽ പിന്നെ ഒന്നുമില്ല ഒരു സ്വപ്നമുണ്ട് ഇടക്ക് വെച്ച് ഉണരലോ ഒന്നും ഇല്ല ഒരു ചെറിയ മരണം രാവിലെ എണീക്കുമ്പോൾ ആണ് വീണ്ടും ജീവൻ വെക്കുന്നത്. എണീറ്റപ്പോൾ ലക്ഷ്മിയുടെ ശബ്ദം പുറത്തു നിന്ന് കേൾക്കാമായിരുന്നു. അപ്പോൾ വീണ്ടും കിടന്നു അവര് പോയി കഴിഞ്ഞാണ് പിന്നെ ഞാൻ എണീറ്റത്. എനിക്ക് ചേച്ചിയെ അഭിമുഖീകരിക്കാൻ മടിയായിരുന്നു.
രാവിലെ ചായ കുടിക്കുമ്പോൾ ശാരദേച്ചി അടുത്തുവന്ന് വന്നു പറഞ്ഞു "മോനെപ്പോലെ ഒരാൺകുഞ്ഞിനെ കിട്ടാൻ ഒരുപാട് മോഹിച്ചതാണ് പിന്നെ രണ്ടു പെൺ കുട്ടികളുമായി സന്തോഷമായി കഴിയുമ്പോൾ ആൺകുട്ടി ഇല്ലാത്തതിന്റെ വേദന ഞങ്ങൾ അറിഞ്ഞിരുന്നില്ല. ശ്രീദേവിക്ക് പ്രായമായപ്പോഴാണ് അവൾക്കൊരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ എന്ന് വീണ്ടും തോന്നിത്തുടങ്ങിയത്"
അതുവരെ ഒരു താൽപര്യമില്ലാതെ ഇതെല്ലാം കേട്ടിരുന്ന എനിക്ക് പെട്ടെന്ന് ക്യൂരിയോസിറ്റി തലക്കുപിടിച്ചു ഇടയിൽ കയറി ചോദിച്ചു. "അതെന്തേ "
"ആണൊരുത്തന് അവൾക്ക് ആങ്ങളയായി ഉണ്ടായിരുന്നെങ്കിൽ അവളെ ശല്യപ്പെടുത്താൻ ആരും മുതിരില്ലായിരുന്നു"
"ഇന്നലെ ഒന്നുമുണ്ടായിട്ടില്ല ഞാൻ ഉണ്ടായിരുന്നല്ലോ ചേച്ചിയുടെ കൂടെ"
"ഇന്നലത്തെ കാര്യം അല്ല മോനേ.. നാട്ടിൽ ഒരുത്തന്റെ ശല്യം സഹിക്കാതെയാണ് കൂടുകെട്ടി ഇങ്ങോട്ട് പോന്നത്. ഇവിടെ ഇതുവരെ ആരുടെയും ശല്യം ഉണ്ടായിരുന്നില്ല, പെണ്ണായി പിറന്നതിന്റെ ശാപം അല്ലാതെ വേറെ എന്താണ്."
ഞാൻ പിന്നെ കൂടുതലൊന്നും ചോദിക്കാൻ പോയില്ല. രണ്ടുമൂന്നു ദിവസം ചേച്ചിയെ കാണാതെ മാറി നടന്നു. മൂന്നാം ദിവസം ലക്ഷ്മി വന്ന് കയ്യോടെ
💬 Comments
View all comments