Chapter Title : ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]
റൂമില്‍ പോയി വന്ന ശേഷം ഒരു കോണിലെ ഒഴിഞ്ഞ ചെയറില്‍ ഇരുന്നു. ട്രാന്‍സിറ്റില്‍ വളരെ കുറച്ചു ആളുകളെ ഉള്ളു. അതില്‍ പലരും ഫ്ലൈറ്റ് കാന്‍സല്‍ ആയതോ എങ്ങനെ പോകും എന്ന് അറിയാത്തവരോ ആണ്. ഷോപ്പുകളും. റസ്റ്റ്റനട്സ് ഒക്കെ ഒന്നോ രണ്ടോ ഉള്ളു. ഉത്സവം പോലെ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്ന എയര്‍പോര്‍ട്ട് ഇപ്പോള്‍ അനക്കം ഇല്ലാത്തപോലെ ആണ്.
എന്‍റെ കയ്യില്‍ ആകെയുള്ളത് ഒരു ട്രാവല്‍ ബാഗ് ആണ്. വീണ്ടും ഫോണെടുത്തു നോക്കിയപ്പോള്‍ കുറെ കോളുകള്‍ , മെസേജുകള്‍ എല്ലാം ഉണ്ട്. ഒന്നിനും മൂഡ് തോന്നിയില്ല. അച്ഛന്‍ തന്ന പണി എങ്ങനെ ഡീല്‍ ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. വാട്സപ്പ് തുറന്നു അച്ഛന്റെ മെസേജ് നോക്കി. കുറെ വോയിസ് മെസേജും ഒപ്പം രണ്ടുമൂന്നു ഫോണ്‍ നമ്പരുകളും ഒന്ന് രണ്ടു ഫോട്ടോയും. ജിന്‍സിയുടെ ഫോട്ടോ ആണെന്ന് മനസിലായി. ഫോട്ടോ കണ്ടപ്പോള്‍ സുന്ദരി ആണല്ലോ എന്ന് മനസ്സില്‍ ഓര്‍ത്തു. പണ്ടത്തെ സ്വഭാവം ആണെങ്കില്‍ ഇപ്പോള്‍ വേറെ ചിന്തകള്‍ വരുമായിരുന്നു എന്ന് മനസിലോര്‍ത്തു. ഇപ്പോള്‍ അതിനുള്ള മൂഡ് അല്ലല്ലോ. ഫോണ്‍ നമ്പരുകളില്‍ ഒന്ന് UAE നമ്പരും മറ്റൊന്ന് ഹോംഗ്കോംഗ് നമ്പരും ആണ്, മൂന്നാമത്തെ ഇന്ത്യന്‍ നമ്പര്‍ ആണ്. ഇതെല്ലാം എന്തിനാ എന്ന് ആലോചിച്ചു അച്ഛന്റെ മെസേജ് ഓരോന്നായി കേട്ടു തുടങ്ങി. അച്ഛന്‍ തോമാച്ചനെ കണ്ടത് മുതലുള്ള കഥകള്‍ പറഞ്ഞു തുടങ്ങി. അതൊന്നും നിങ്ങള്‍ അറിയണ്ട ബോറാണ്. ഞാനും മുഴുവന്‍ കേട്ടില്ല. ഉള്ളടക്കം ഇതാണ് “ജിന്‍സിക്ക് കൊറോണക്ക് മുന്‍പ് ഹോംഗ്കോംഗില്‍ ജോലി കിട്ടിയതാണ്. കൊറോണക്ക് ഇടയ്ക്കു വര്‍ക്ക് കുറഞ്ഞപ്പോള്‍ നാട്ടില്‍ പോകേണ്ടി വന്നു.
💬 Comments
View all comments