Chapter Title : ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]
കഷ്ടപ്പെട്ടതാണ് എനിക്ക് വേണ്ടി. അച്ഛന്‍ ഇത്രയും സീരിയസായി എന്നോട് ആരെയെങ്കിലും സഹായിക്കാന്‍ ഇതുവരെ പറഞ്ഞിട്ടില്ല എന്ന് ഞാന്‍ ഓര്‍ത്തു. ഞാന്‍ ഇവിടെ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു. അതുകേട്ട അച്ഛന്‍ അത് അറിയാത്ത നമ്പരില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ട് ആകും മോനെ എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു. അച്ഛന്‍ പറഞ്ഞു തോമാച്ചന്‍ ഇവിടെ തന്നെ ഉണ്ട്, രണ്ടു ദിവസമായി ഉറങ്ങിയിട്ട്, ഇപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചു അല്‍പനേരം ഉറങ്ങുകയാണ്. തോമച്ചനെക്കൊണ്ട് ജിന്‍സിയെ വിളിപ്പിച്ചു മോനെ വിളിക്കാന്‍ പറയാം. മോന്‍ കട്ട് ചെയ് ഞാന്‍ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു അച്ഛന്‍ ഫോണ്‍ വച്ചു. പാവം അച്ഛന്‍, തോമാച്ചന്‍ അതുപോലെ ടെന്‍ഷനില്‍ ആകും. മറ്റുള്ളവരുടെ വിഷമം കണ്ടാല്‍ അച്ഛന്‍ തളരും. എന്തായാലും അച്ഛന്‍ പറയുന്ന പോലെ ചെയ്യാം എന്ന് ഞാന്‍ കരുതി. അച്ഛന്റെ താല്പര്യം എനിക്ക് മനസിലായി, ഇനി ഇതില്‍ നിന്ന് പെട്ടന്ന് ഊരിപോകാന്‍ പറ്റില്ല. പാവം അച്ഛന്‍ ഒരിക്കലും ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ല. അമ്മയേക്കാള്‍ എനിക്ക് ഇഷ്ടം അച്ഛനെയാണ്. എല്ലാവരും തള്ളിപ്പറഞ്ഞ സമയത്തും അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ. പാവത്തിന്റെ കയ്യില്‍ പൈസ ഇല്ലായിരുന്നു എന്നൊരു കുറവേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞാന്‍ നല്ല നിലയില്‍ ആയപ്പോള്‍ അച്ഛനെ നല്ല നിലയില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള എല്ലാ സൌകര്യവും ചെയ്തുകൊടുത്തത്. ഹോ സെന്റി ആയിപോയി. അത് പോട്ടെ.
ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു UAE നമ്പരിലേക്ക് വിളിച്ചു. കൊറേ ബെല്ലിനു ശേഷം ആരോ ഫോണ്‍ എടുത്തു ഹലോ പറഞ്ഞത് ഒരു പുരുഷ ശബ്ദം ആണ്. ഞാന്‍ അല്പം മടിച്ചു ഹലോ ഇത് ജിന്‍സിയുടെ നമ്പര്‍ അല്ലെ ?
ജിന്‍സി അല്ല അവളുടെ ഭര്‍ത്താവ് സാം ആണ്. നിങ്ങള്‍ ആരാ ?
ഞാന്‍ : ഞാന്‍ ശ്യാം, എന്‍റെ ഫാദര്‍ വിളിച്ചു തന്നതാണ് ഈ നമ്പര്‍. ശ്യാം കാര്യം മുഴുവന്‍ അവനോടു പറഞ്ഞു.
സാം : ചേട്ടാ നിങ്ങടെ കോള്‍ ഞാന്‍ കണ്ടതാ. തിരിച്ചു ISD വിളിക്കാന്‍ ഉള്ള പൈസ ഇതില്‍ ഇല്ലായിരുന്നു. എന്‍റെ ഭാര്യ ഒക്കെ ശരിയാ എല്ലാം തന്നിഷ്ടം ആണ്.
💬 Comments
View all comments